You are Here : Home / USA News

കാല്‍കഴുകല്‍ ശുശ്രൂഷ ഓറഞ്ച്‌ ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ ഏപ്രില്‍ 17-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 11, 2014 11:11 hrs UTC

ന്യൂയോര്‍ക്ക്‌: ശിഷ്യഗണങ്ങളുടെ പാദങ്ങള്‍ കഴുകിയ കര്‍ത്താവിന്റെ ശുശ്രൂഷയെ അനുസ്‌മരിച്ചുകൊണ്ട്‌ പീഢാനുഭവ വാരാചരണത്തില്‍ നടത്തപ്പെടുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഓറഞ്ച്‌ ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടത്തപ്പെടുന്നു. ഏപ്രില്‍ 17-ന്‌ പെസഹാ വ്യാഴാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ നടത്തപ്പെടുന്ന ശുശ്രൂഷയ്‌ക്ക്‌ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പലീത്ത നേതൃത്വംനല്‍കും. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി എന്നിവടങ്ങളിലുള്ള വിവിധ ദേവാലയങ്ങളിലെ വൈദീകരും, വിശ്വാസികളും പങ്കെടുക്കും. ഏപ്രില്‍ 12-ന്‌ ശനിയാഴ്‌ച ഫാ. ലാബി ജോര്‍ജ്‌ പനയ്‌ക്കാമറ്റം നയിക്കുന്ന ധ്യാനത്തോടുകൂടി കഷ്‌ടാനുഭവ ആഴ്‌ചയിലെ ശുശ്രൂഷകള്‍ക്ക്‌ തുടക്കംകുറിക്കും.

 

കഷ്‌ടാനുഭവ ആഴ്‌ചയിലെ മറ്റ്‌ ദിവസങ്ങളില്‍ നടത്തുന്ന ശുശ്രൂഷകള്‍ക്ക്‌ റവ.ഡോ. വര്‍ഗീസ്‌ എം. ഡാനിയേല്‍ നേതൃത്വം നല്‍കും. സഭാ കൗണ്‍സില്‍ അംഗം അജിത്ത്‌ വട്ടശേരില്‍, ട്രസ്റ്റി ജോര്‍ജ്‌ വര്‍ഗീസ്‌, സെക്രട്ടറി പ്രസാദ്‌ ഫിലിപ്പ്‌ ഈശോ, ജോയിന്റ്‌ സെക്രട്ടറി കെ.ജി. ഉമ്മന്‍ (ജയ്‌) എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.