You are Here : Home / USA News

ജോയി കണ്ടനാമറ്റം പ്രവാസി മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്‌റ്റര്‍ കോഓര്‍ഡിനേറ്റര്‍

Text Size  

Story Dated: Monday, April 07, 2014 04:40 hrs UTC

ന്യൂയോര്‍ക്ക്‌: ജോയി കണ്ടനാമറ്റത്തിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്‌റ്റര്‍ കോഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

മികച്ച സംഘാടകനും, വാഗ്മിയും, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോയി കുടുംബസമേതം കഴിഞ്ഞ 15 വര്‍ഷമായി ഖത്തറിലാണ്‌ ജീവിക്കുന്നത്‌. കൂത്താട്ടുകുളം പൂവന്‍കുളം സ്വദേശിയായ അദ്ദേഹം കൂത്താട്ടുകുളം ഗവണ്മെന്റ്‌ ഹൈസ്‌കൂള്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജ്‌ എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. ദോഹയിലുള്ള നോബല്‍ കാര്‍പ്പെന്ററി ആന്‍ഡ്‌ ഡെക്കറേഷന്‍ കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നു.

ഇതിനോടകം തന്നെ ഖത്തര്‍ മേഖലയില്‍ ഒരു ആവേശമായി മാറിക്കൊണ്ടിരിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഖത്തര്‍ ചാപ്‌റ്റര്‍ രൂപീകരണം ഏപ്രില്‍ 11ന്‌ നടക്കുമെന്ന്‌ ജോയി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ജോയി കണ്ടനാമറ്റം: 0097 466 088199 (ഖത്തര്‍)
ജോസ്‌ മാത്യു പനച്ചിക്കല്‍:43 676 414 9239 (ഓസ്‌ട്രിയ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.