വെസ്റ്റ് സേയ് വില്‍(ന്യൂയോര്‍ക്ക്) : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ വെസ്റ്റ് സേയ് വില്‍ സെന്റ് മേരീസ് കോണ്‍ഫറന്‍സിന്റെ വെസ്റ്റ് സേയ് വില്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന രജിസ്ട്രേഷന് കിക്കോഫ് ചടങ്ങില്‍ വികാരി വെരി.റവ.പൗലൂസ് ആദായ കോര്‍ എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ്, ട്രഷറാര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ബെന്നി വറുഗീസ്, കമ്മിറ്റി അംഗം മേരി എം.വറുഗീസ് എന്നിവര്‍ സംസാരിച്ചു. നിരവധി ഇടവാംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
ലങ്കാസ്റ്റര്‍ ഹോസ്റ്റ് റിസേര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററിലെ മുറികള്‍ എല്ലാം തീര്‍ന്നതോടെ, സമീപത്തുള്ള റമാദാ ഹോട്ടലിലും മുറികള്‍ ബ്ലോക്ക് ചെയ്തതായി കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസ് അറിയിച്ചു.
ഇതിനിടെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ജോയിന്റ് കോ-ഓര്‍ഡിനേറ്ററായി ഫാ. വിജയ് തോമസിനെ(സെന്റ് ബസേലിയോസ് ഗ്രിഗോറിയസ് ഇടവക, പ്ലെയിന്‍ഫീല്‍ഡ് ന്യൂജേഴ്സി) ഭദ്രാസ മെത്രാപ്പോലീത്ത) സഖറിയാ മാര്‍ നിക്കോളോവോസ് നിയമിച്ചതായി ഭദ്രാസന ഓഫീസില്‍ നിന്നറിയിച്ചു.
Comments