ഡാലസ്: ഡാലസില്‍ നടന്ന പതിനാറാമത് ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡാലസ് സ്ട്രൈക്കേഴ്സ് ജേതാക്കളായി. ആറ് ടീമുകള്‍ പങ്കെടുത്ത പോരാട്ടത്തില്‍ ഫൈനലില്‍ റോക്ക് ലാന്‍ഡ് സോള്‍ജിയേഴ്സിനെ (ബഫല്ലൊ) 32 ന് തകര്‍ത്താണ് സ്ട്രൈക്കേഴ്സ് കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷം ഡാലസില്‍ നടന്ന ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി കിരീടവും ഡാലസ് സ്ട്രൈക്കേഴ്സ് സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 8 ന് ഡാളസില്‍ ഇര്‍വിംഗിലുള്ള സെന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ സെന്ററിലാണ് വാശിയേറിയ ടൂര്‍ണമെന്റ് നടന്നത്.
ഡാളസ് സ്െ്രെടക്കേഴ്സിന്റെ റോബില്‍ ജോസഫ് ടൂര്‍ണമെന്റിലെ മികച്ച (ങഢജ ) കളികാരനായി തിരഞ്ഞെടുക്കപ്പെട്ടു. അലെക്സി (റോക്ക് ലാന്‍ഡ്) ബെസ്റ്റ് ഡിഫന്‍സീവ് പ്ലയര്‍ , ജോണി ജി (റോക്ക് ലാന്‍ഡ്) ബെസ്റ്റ് ഒഫന്‍സീവ് പ്ലയര്‍ എന്നിവരാണ് മറ്റു മികച്ച വ്യക്തിഗത കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടത്.
ടി സി ചാക്കോ മുഖ്യാതിഥിയായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു, അദ്ദേഹത്തോടൊപ്പം, ടൂര്‍ണമെന്റ് സ്പോണ്സര് ചെയ്ത ബിജു തോമസും (ലോസണ് ട്രാവല്‍സ്) ചേര്‍ന്ന് ഫൈനലിനു മുന്‍പ് ഇരു ടീമുകള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.. തുടര്‍ന്ന് ഇരുവരും ടൂര്‍ണമെന്റ് സമാപനത്തില്‍ ട്രോഫിദാനം നിര്‍വഹിച്ചു.
ഡാളസ് സ്ട്രൈക്കേഴ്സ് ക്യാപ്ടന് ജിനു കുടിലില്‍, ടീം കോച്ച് സുനില്‍ തലവടി എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമിനെ അഭിനന്ദിക്കുകയും, ടൂര്‍ണമെന്റ് വന്‍വിജയമാക്കിയ കമ്മറ്റിക്ക് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.
സേവ്യര്‍ ഫിലിപ്പ് (പ്രസിഡണ്ട്), പ്രസാദ് എബ്രഹാം, സണ്ണി സിറിയക്, തങ്കച്ചന് ജോസഫ്, ജോസ് തോമസ്, ടോമി ജോസഫ്, ഷിബു ഫിലിപ്പ് (കമ്മറ്റി അംഗങ്ങള്‍) തുടങ്ങിയവരാണ് ടൂര്‍ണമെന്റ് വിജയമാക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത്.
Comments