You are Here : Home / USA News

മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബാബു വധിക്കപ്പെട്ട കേസ്സില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 20, 2014 08:07 hrs UTC

ഹൂസ്റ്റണ്‍ : അവധിക്കാലം കുടുംബാംഗങ്ങളോടൊത്ത് ചിലവഴിക്കുന്നതിന് ഡാളസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള വഴിമദ്ധ്യേ സാംഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം പാര്‍ക്കിങ്ങ്‌ലോട്ടിലെ  കാറില്‍ കയറുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് മരിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബാബു കുമ്പനാട്ടേലിന്റെ(32) ഘാതകരെ അറസ്റ്റ് ചെയ്ത് കൊലകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.

മാര്‍ച്ച് 17ന് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മാര്‍ക്വിസ് ഡേവിഡ്(19) ഡൊണാള്‍ഡ് നീലെ (19) എന്നീ രണ്ടു യുവാക്കളാണ് സ്റ്റാന്‍ലി ബാബുവിനു നേരെ വെടിയുതിര്‍ത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന മാര്‍ച്ച് 8ന്, മാര്‍ക്വിസ് ഡേവിസ് പിടിയിലായിരുന്നു. പോലീസിനെ കമ്പളിപ്പിച്ച് കടന്ന് കളഞ്ഞ ഡൊണാള്‍ഡ് നീലെ തന്റെ വാലറ്റ് സ്റ്റാന്‍ലി ബാബുവിന്റെ കാറിലാണെന്നും, അത് തിരിച്ചു കിട്ടാന്‍ എന്താണ് മാര്‍ഗ്ഗമെന്നും അന്വേഷിച്ചു പോലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

സ്റ്റാന്‍ലി ബാബുവിനെ വെടിവെച്ചശേഷം കാറു തട്ടിയെടുത്ത് സമീപത്തുള്ള ഹൗസ് ഓഫ് പൈസ് റസ്റ്റോറന്റിലും പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊള്ള നടത്തിയിരുന്നു. സ്റ്റാന്‌ലിബാബുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്തുവെങ്കിലും, ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ചിക്കാഗോയിലെ പ്രവീണ്‍ വര്‍ഗ്ഗീസിന്റേയും, ന്യൂയോര്‍ക്കിലെ ജാസ്മിന്റേയും കേസന്വേഷണത്തില്‍ മലയാളി സമൂഹം അസംതൃപ്തരാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.