You are Here : Home / USA News

റാപ്പ് ഗായകന്‍ ജാസ്പറിന്റെ വധശിക്ഷ ടെക്‌സസ്സില്‍ ഇന്ന് നടപ്പാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 20, 2014 08:06 hrs UTC

സാന്‍ അന്റോണിയൊ:  സാന്‍ അന്റോണിയായിലെ സ്റ്റുഡിയോ കൊള്ളയടിച്ച ശേഷം സ്റ്റുഡിയോ ഉടമസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്സില്‍ മുഖ്യപ്രതി റാപ്പ് ഗായകന്‍ ജാസ്പറിന്റെ വധശിക്ഷ മാര്‍ച്ച് 19 ബുധനാഴ്ച വൈകീട്ട് 6.30ന് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.1998 ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്‍സീല്‍ഡ് നൈഫുമായി സ്റ്റുഡിയോയില്‍ പ്രവേശിച്ച ജാസ്ഫറും, സ്റ്റീവ്‌റസ്സല്‍, ഡഗ് വില്യംസ് എന്നിവര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റുഡിയോ ഉടമസ്ഥന്‍  ഏകദേശം  രണ്ടു മണിക്കൂറോളം ഇവരുടെ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് ജാസഫര്‍ സ്റ്റുഡിയോ ഉടമസ്ഥന്‍ മുപ്പത്തിമൂന്ന് വയസ്സുള്ള ഡേവിഡ് അലജാന്‍ ഡ്രോയുടെ കഴുത്ത് കണ്ടിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് സ്റ്റുഡിയോയിലെ മുഴുവന്‍ ഉപകരണങ്ങളും ട്രക്കില്‍ കയറ്റി സ്ഥലം വിട്ടു.

പിടിയിലായ മൂന്ന് പ്രതികളില്‍ സ്റ്റീവ് റസ്സല്‍, ഡഗ് വില്യംസ് എന്നിവയ്ക്ക് ജീവപര്യന്തം തടവും, ജാസ്ഫറിന് വധശിക്ഷയും വിധിക്കുകയായിരുന്നു.

യു.എസ്. സുപ്രീം കോടതി പ്രതിയുടെ അപ്പീല്‍ തള്ളി 30 മിനിറ്റിനകം ഡെക്ക് ചേമ്പറിലേക്ക് ആനയിക്കപ്പെട്ടു. വിഷം സിരകളിലൂടെ പ്രവഹിക്കുവാന്‍ തുടങ്ങുന്നതിന് മുമ്പ് ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കുകയും, ക്രിസ്തുവിന്റെ കയ്യില്‍ ആത്മാവിനെ ഏല്‍പിക്കുകയും ചെയ്യുന്നതായി പ്രതി പറഞ്ഞു. വൈകീട്ട് 6.31 ന് ജസ്പറിന്റെ മരണം സ്ഥിരീകരിച്ചു.

അമേരിക്കിയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്‌സസ്സില്‍ 2014 ലെ മൂന്നാമത്ത വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്. വധശിക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും ഭരണാധികാരികള്‍ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ബാധം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.