You are Here : Home / USA News

ജോണ്‍ ഐസക്‌, ലീലാ മാരേട്ട്‌, ഷാഹി പ്രഭാകരന്‍ ഫൊക്കാന ഇലക്ഷന്‍ കമ്മീഷണര്‍മാര്‍

Text Size  

Story Dated: Wednesday, March 19, 2014 07:37 hrs UTC

ന്യൂയോര്‍ക്ക്‌: ജൂലൈ 4,5 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ 2014- 16 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷന്‍ കമ്മീഷണര്‍മാരായി ജോണ്‍ ഐസക്‌, ലീലാ മാരേട്ട്‌, ഷാഹി പ്രഭാകരന്‍ എന്നിവരെ നീയമിച്ചതായി ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സെക്രട്ടറി ഗണേഷ്‌ നായര്‍ എന്നിവര്‍ അറിയിച്ചു. ജോണ്‍ ഐസക്‌ ആയിരിക്കും ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍.

ജോണ്‍ ഐസക്‌ വടക്കേ അമേരിക്കയിലെ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്‌തിയും, മുന്‍ ഫൊക്കാന ജെനറല്‍ സെക്രട്ടറി, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍, ഫൊക്കാന സ്‌പെല്ലിങ്‌ ബീ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ അഭൂതപൂര്‍വ്വമായ സേവനം കാഴ്‌ചവച്ചിട്ടുള്ള ആളാണ്‌. കൂടാതെ ഫൊക്കാന ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ച്‌ പരിചയമുള്ള ആളുമാണ്‌.

ഷാഹി പ്രഭാകരന്‍ രണ്ടുദശാബ്ദത്തിലെറെയായി വാഷിങ്‌ടണ്‍ ഡി.സി മേഖലയില്‍ അറിയപ്പെടുന്ന സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകനും, മുന്‍ ഫൊക്കാന ജെനറല്‍ സെക്രട്ടറി, ട്രസ്റ്റി ബോര്‍ഡ്‌ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി പരിചയമുള്ള വ്യക്തിയാണ്‌.

ലീലാ മാരേട്ട്‌ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകയും, വടക്കെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതയുമായ വ്യക്തിയാണ്‌. മുന്‍ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍, വിമന്‍സ്‌ ഫോറം നാഷണല്‍ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി പരിചയമുള്ള ആളാണ്‌.

ഇത്രയും പ്രഗത്ഭരായ ഇലക്ഷന്‍ കമ്മീഷണര്‍മാരെ ലഭിച്ചതില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, സെക്രട്ടറി ഗണേഷ്‌ നായര്‍ എന്നിവര്‍ വളരെ സംതൃപ്‌തി അറിയിച്ചു. അടുത്ത രണ്ടുവര്‍ഷത്തെ ഫൊക്കാന ഭാരവാഹികളുടെ ഇലക്ഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി സംഘടനകളെ അറിയിക്കുമെന്ന്‌ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.