You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ ഉല്ലാസ തിരമാല മെഗാ ഷോയുടെ കിക്ക്‌ ഓഫ്‌ നടന്നു

Text Size  

Story Dated: Tuesday, March 18, 2014 04:15 hrs EDT

സുമോദ്‌ നെല്ലിക്കാല

 


ഫിലാഡല്‍ഫിയ: ജോര്‍ജ്‌ വാഷിങ്ങ്‌ടന്‍ സ്‌കൂളില്‍ മെയ്‌ മൂന്നിന്‌ ശനിയാഴ്‌ച അരങ്ങേറുന്ന ഉല്ലാസ തിരമാല മെഗാ ഷോയുടെ ടിക്കറ്റ്‌ വില്‌പന കിക്കോഫ്‌ നടന്നു. റവ: സന്തോഷ്‌ മാത്യുവിന്‌ ആദ്യ ടിക്കറ്റ്‌ നല്‌കിക്കൊണ്ട്‌ ശ്രീമാന്‍ തോമസ്‌ ജോര്‍ജ്‌ ടിക്കറ്റ്‌ വില്‌പനയ്‌ക്ക്‌ ആരംഭം കുറിച്ചു.

ഫിലാഡല്‍ഫിയായിലെ എല്ലാ കലാപ്രേമികള്‍കും മിതമായ നിരക്കില്‍ കലാപരിപാടി ആസ്വദിക്കാന്‍ അവസരമുണ്ടാക്കുക എന്നതാണ്‌ പരിപാടിയുടെ പ്രധാന ലക്ഷ്യം എന്നും, അതുപോലെ തന്നെ വരുമാനത്തിന്റെ ഒരു ഭാഗം നാട്ടില്‍ ഏതെങ്കിലും ക്ഷേമ പദ്ധതിക്കായി നല്‌കുമെന്നും സംഘാടകര്‍ അറിയിച്ചു.

ചെറിയ തോതിലെങ്കിലും സഹായഹസ്‌തമാവാന്‍ ഉതകുന്ന ഈ പരിപാടി ഒരു വന്‍ വിജയമവട്ടെ എന്ന്‌ സന്തോഷ്‌ അച്ചന്‍ ആശംസിച്ചു.

സിനിമാ താരങ്ങളായ വിനീത്‌ ശ്രീനിവാസാന്‍, റഹ്‌മാന്‍, ശ്വേത മേനോന്‍, മണിക്കുട്ടന്‍, രചന, വിഷ്‌ണുപ്രിയ, കവിത എന്നിവര്‍ നയിക്കുന്ന മെഗാ ഷോയില്‍ പിന്നണി ഗായിക സയനോര, സച്ചിന്‍ വാര്യര്‍, സംഗീത സംവിധയകാന്‍ ഷാന്‍ റഹ്മാന്‍ എന്നിവരുടെ നേത്രുത്യത്തില്‍ ഗാനമേളയും, കലഭാവാന്‍ ജോബി, ബിജു, രാഗേഷ്‌, ശിവദാസ്‌ എന്നിവര്‍ നയിക്കുന്ന ടീം റോമന്‍സ്‌ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടിയും ഉണ്ടായിരിക്കും. ആര്‍ ആന്‍ഡ്‌ ടീ യുടെ ബാനറില്‍ ജി എസ്‌ വിജയന്‍ സംവിധാനം നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എബിന്‍ 215 206 0218, അരുണ്‍ 2672412257, ജെയിംസ്‌ 2155005728, സാബു 2672583220, സറിന്‍ 2158211364, സുമോദ്‌ 267 322 8527, സോബി 2678881373, തോമസ്‌ 2675707465 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More