You are Here : Home / USA News

കോണ്‍ഫറന്‍സ് ഇടവകയോഗം ബോസ്റ്റണില്‍; വിപുലമായ കമ്മിറ്റി ശനിയാഴ്ച

Text Size  

Story Dated: Thursday, March 13, 2014 05:40 hrs EDT

ന്യൂയോര്‍ക്ക് : ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം വിവിധ ഇടവകകളിലായി നടന്നുവരുന്ന കിക്കോഫ് മീറ്റിംഗുകളുടെ ഭാഗമായി ബോസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വികാരി ഫാ. റോയി പി. ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ യോഗംകൂടി. ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് ഇടവകയിലെ ആദ്യ രജിസ്‌ട്രേഷന്‍ ഫോം ഫിലിപ്പ് വറുഗീസില്‍ നിന്നേറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രഷറാര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ബെന്നി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

ഭദ്രാസന മുന്‍ ട്രസ്റ്റി റോയി എണ്ണച്ചേരില്‍, മര്‍ത്ത മറിയം വനിതാ സമാജം കോ-ഓര്‍ഡിനേറ്റര്‍ മേരി എണ്ണച്ചേരില്‍, സുവനീര്‍ കമ്മിറ്റി അംഗം എബി കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുത്തു.
കോണ്‍ഫറന്‍സ് കമ്മിറ്റിയും വിപുലമായ യോഗം മാര്‍ച്ച് 15 ശനിയാഴ്ച ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസിന്റെ അദ്ധ്യക്ഷതയില്‍ കൂടും. ഇനി നടക്കുന്ന ഇടവക യോഗങ്ങളുടെ വിവരങ്ങള്‍:

മാര്‍ച്ച്16 ഞായര്‍ - യോങ്കേഴ്‌സ് ലൂസ്ലോ സെന്റ് ഗ്രിഗോറിയോസ്,
മാര്‍ച്ച് 23- സെന്റ് മേരീസ് സ്റ്റാറ്റന്‍ ഐലണ്ട്,
ഏപ്രില്‍ 6- ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ്,
ഏപ്രില്‍ 13- പേള്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്, ഏപ്രില്‍ 27- സെന്റ് ജോര്‍ജ് സ്റ്റാറ്റന്‍ ഐലണ്ട്
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More