You are Here : Home / USA News

കണക്‌ടിക്കട്ടില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 08, 2014 09:37 hrs UTC

ന്യൂയോര്‍ക്ക്‌: പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2014 മാര്‍ച്ച്‌ മാസം പതിനാറാം തീയതി ഞായറാഴ്‌ച കണക്‌ടിക്കട്ടിലെ ന്യൂവാക്ക്‌ ഔവ്വര്‍ ലേഡി ഓഫ്‌ അസംപ്‌ഷന്‍ സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച്‌ ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവ വചനത്താല്‍ പ്രബുദ്ധരായി ആത്മാഭിഷേകത്തിനും, ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുക്കാന്‍ സഭാഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

അനുഗ്രഹീത വചന പ്രഘോഷകനും മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക്‌ നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പ്ലാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതുമാണ്‌. പതിനാറാം തീയതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 7 മണി വരെയാണ്‌ ധ്യാന സമയം. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്‌. ധ്യാനം നടക്കുന്ന സ്ഥലം: Christ The king Church, 4700 Mission Ave, Turmbull, CT 06611.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: (Norwalk) ബിജു വര്‍ക്കി (914 565 6325), ജോബി വര്‍ഗീസ്‌ (203 981 6005), (Trumbull) സഞ്‌ജു ആന്റണി (203 274 2702), (Stamford) ബിനോജ്‌ ജോസ്‌ (203 653 2974), (Danbury) ജോബിന്‍ ജോര്‍ജ്‌ (203 482 1821), (Orange) മാത്യു ജേക്കബ്‌ (203 952 6579).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.