You are Here : Home / USA News

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജണല്‍ കണ്‍വെന്‍ഷനും യൂത്ത് ഫെസ്റ്റിവലിനും ഒരുക്കങ്ങള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 07, 2014 09:43 hrs UTC

ഡിട്രോയ്റ്റ് : ചരിത്രത്തിലാദ്യമായി ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണിലെ 4 അംഗസംഘടനകളും ഒത്തൊരുമിച്ചു ഫോമാ എന്ന വടക്കേ അമേരിക്കയിലെ സംഘടനകളുടെ സംഘടനയുടെ കുടക്കീഴില്‍ യുവജനോത്സവവും റീജണല്‍ കണ്‍വെന്‍ഷനും വാറന്‍, മിഷിഗണില്‍ വച്ച് നടത്തുന്നു. കേരള ക്ലബ്, ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ ഈ 4 അസോസിയേഷനുകളാണ് ഗ്രേറ്റ് ലേക്‌സ് റീജിയണില്‍ ഉള്ളത്.

അമേരിക്കയിലെ തണുത്തു മഞ്ഞുറഞ്ഞു കിടക്കുന്ന മിഷിഗണില്‍ ആവേശത്തിന്റെ തീപന്തവുമായി വിവിധവേദികളില്‍ കുരുന്നുകള്‍ മാറ്റുരയ്ക്കുന്നു. ഏകദേശം 70 ഓളം കുട്ടികള്‍ 22 ഓളം പരിപാടികളിലായി മത്സരിക്കുന്നു. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. സോളോസോങ്ങ്, ഭരതനാട്യം, ഫോക്ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്(ക്ലാസിക്കല്‍/ നോണ്‍ ക്ലാസിക്കല്‍), പ്രസംഗ മത്സരം(മലയാളം/ ഇംഗ്ലീഷ് പദ്യപരായണം(മലയാളം/ ഇംഗ്ലീഷ്), പ്രച്ഛന്നവേഷമത്സരം, ചിത്രരചന, സ്‌പെല്ലിങ്ങ് ബീ എന്നിവയാണ് മത്സര ഇനങ്ങള്‍, റീജണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഇപ്പോള്‍ അവസാനഘട്ടമിനുക്ക് പണിയിലാണ്. ആര്‍വിപിയൊടൊപ്പം ഫോമായിലെ ഏറ്റവും സീനിയറായ മാത്യൂ ചെരുവില്‍, ആകാശ് എബ്രഹാം, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, സുഭാഷ് രാമചന്ദ്രന്‍, രാജേഷ് കുട്ടി, ഡയസ്സ്‌തോമസ്, ഷോള നായര്‍, മഞ്ജു ആകാശ്, ഷോണ്‍ കര്‍ത്തനാള്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ശക്തമായ ഒരു നേതൃത്വനിരയാണ് ഫോമാ അവിടെ അവതരിപ്പിക്കുന്നത്.

രാവിലെ 8 മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൃത്യം 9 മണിയോടെ പരിപാടികള്‍ തുടങ്ങുന്നതായിരിക്കും. പരിപാടികളില്‍ പങ്കെടുക്കുന്ന കൂട്ടികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ ഏതു സമയത്തും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. ഈ യുവജനോത്സവത്തില്‍ എ ഗ്രേഡോടെ വിജയിക്കുന്ന കുട്ടികള്‍ക്ക് 2014 ജൂണ്‍ 26 മുതല്‍ പെന്‍സ്സില്‍വേനിയയിലെ വാലിഫോര്‍ജില്‍ വച്ചു നടക്കുന്ന കണ്‍വെന്‍ഷനില്‍ നാഷ്ണല്‍ വെലലില്‍ മത്സരിക്കാന്‍ അവസരമുണ്ടാകും എന്ന പ്രത്യേകതയും ഉണ്ട്.

മറ്റൊരു പ്രത്യേകത കേരള തട്ട്കടയാണ്. ലാല്‍തോമസ്(കാപ്പിലാല്‍) നടത്തുന്ന ഈ നാടന്‍ കാപ്പിക്കടയില്‍, ചായ, മുറുക്ക്, പക്കാവട, വെട്ടുകേക്ക്, ഉഴുന്നുവട, ദോശ, സാമ്പാര്‍, ചട്ണി, ഫിഷ് ചിപ്പ്‌സ്, തണ്ടൂരി ചിക്കന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളാണ് അണിനിരത്തുന്നത്. ഈ കാലാമാമാങ്കം ഒരു വന്‍വിജയമാക്കാന്‍ മിഷിഗണിലെയും മിനിസോട്ടയിലെയും എല്ലാ മലയാളികളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജേഷ് നായര്‍ -284-346-5135, മാത്യൂ ചെരുവില്‍ - 586-206- 6164, രാജേഷ് കുട്ടി -313-529-8852, വിനോദ് കൊണ്ടൂര്‍ - 313- 208- 4952, ഡയസ്സ് തോമസ്- 248 -470-2200, അലന്‍ജോണ്‍- 313-999-3365.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.