You are Here : Home / USA News

ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 06, 2014 10:15 hrs UTC

ഷിക്കാഗോ: വലിയനോമ്പിന്‌ പ്രാരംഭമായി വിഭൂതി (ചാരംപൂശല്‍) തിരുനാളിനോടനുബന്ധിച്ച്‌ ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മാര്‍ച്ച്‌ മൂന്നിന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ നടത്തപ്പെട്ട വിശുദ്ധ കര്‍മ്മങ്ങളില്‍ അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, വികാരി ഫാ. ജോയി ആലപ്പാട്ട്‌, രൂപതാ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, ഫാ. പോള്‍ ചാലിശേരി, ഫാ. ബഞ്ചമിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

അഭിവന്ദ്യ തിരുമേനി തിരുനാള്‍ സന്ദേശം നല്‍കി. പാപ സാഹചര്യങ്ങളില്‍ നിന്നും അകന്ന്‌, സുവിശേഷത്തില്‍ വിശ്വസിച്ച്‌ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പ്രായശ്ചിത്ത പ്രവര്‍ത്തനങ്ങളിലും കൂടി നോമ്പുകാലം ചെലവഴിക്കുവാന്‍ തിരുമേനി വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

`മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്കു തന്നെ മടങ്ങും...' എന്നുരുവിട്ടുകൊണ്ട്‌ അഭിവന്ദ്യ പിതാവും മറ്റ്‌ വൈദീകരും വിശ്വാസികളുടെ നെറ്റിയില്‍ ചാരംകൊണ്ട്‌ കുരിശുവരച്ച്‌ വിലയനോമ്പാചരണത്തിന്‌ ആരംഭം കുറിച്ചു.

പ്രതികൂല കാലാവസ്ഥ അവഗണിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസ്‌ കടവില്‍, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമാക്കുവാന്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.