You are Here : Home / USA News

അഹംഭാവമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങള്ക്കും കാരണം ഫാ: അഗസ്തിയൻ പുതുവ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, March 03, 2014 02:46 hrs UTC


ബാരി (ഒൻറ്റാരിയോ): 30 സെന്റിഗ്രേഡ് അടുത്ത് തണുപ്പുള്ള ബാരി എന്ന ചെറു സിറ്റി, ഒൻറ്റാരിയോയിലെ റ്റൊറാണ്‍ടോയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ആകെ 25 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ചുറുചുറുക്കുള്ള ഈ ചെറുപ്പക്കാർക്ക് നേതൃത്വം നല്കുന്നതാകട്ടെ സെന്റ്‌ മേരീസ്‌ കാത്തോലിക് ദേവാലയത്തിലെ മലയാളിയായ ഫാ: അഗസ്ത്യൻ പുതുവയും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇവർ ബാരിയിൽ ഗംഭീരമായി ഓണവും ക്രിസ്തുമസ്സും ആഘോഷിച്ചു.

 

ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങൾക്ക് മലയാളി ക്രിസ്ത്യാനികളുടെ തനതു കലാ രൂപമായ മാർഗംകളി അവതരിപ്പിച്ചാണ് വ്യതസ്തമാക്കിയത്. ജോഷി കെ. ജോബ്‌ (മാർഗംകളി ആശാൻ) ന്റെ നേതൃത്വത്തിൽ വെറും മൂന്നു മാസത്തെ ചിട്ടയായ പരിശീലനത്തിനു ശേഷമാണു ഇവർ പരിപാടി സ്റ്റേജിൽ അവതരിപ്പിച്ചത്. നാട്ടിലും വിദേശത്തുമായി മാർഗ്ഗംകളി അഭ്യസിപ്പിച്ചിട്ടുള്ള ജോഷിയുടെ എഴുപത്തിമൂന്നമാത്തെ (73) മാർഗ്ഗംകളി ബാച്ച് ആണ് ഇവർ. മാർഗ്ഗം കളിയിൽ പങ്കെടുത്തവർ ജോഷി കെ ജോബ്‌, ബിജോയ് കുര്യൻ കളപ്പുരയിൽ, ബോബി കുര്യൻ, ബിജു ജോർജ്, ദീപക് ആദം, സോണി പാപ്പച്ചൻ എന്നിവരാണ്‌. ക്രിസ്ത്മസ് ഫാദർ ആയി വേഷം ധരിച്ചത് ഫിസിയോ തെറാപ്പിസ്സ്റ്റായ, വിവിധ കലാ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ചെറിയാൻ തോമസ് ആയിരുന്നു.

 

 

ഈ വർഷത്തെ ഭാരവാഹികളായി  ഡോ: ജേക്കബ്ജോണ്‍, ജോണ്വർഗ്ഗീസ്, ബിജു പീറ്റർ, മാർട്ടിൻ മാത്യു, സോയ്മോൻ മാത്യു     എന്നിവരെ തിരഞ്ഞെടുത്തു. എല്ലാത്തിന്റെയും നേതൃസ്ഥാനത്ത് ഫാ: അഗസ്ത്യൻ പുതുവയും ഉണ്ട്. ലോകം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം അഹംഭാവമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒട്ടും അഹംഭാവമില്ലാത്ത ഒരു കൂട്ടം യുവമലയാളികളെ ഇവിടെ കിട്ടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഒപ്പം വടക്കേ അമേരിക്കയിലെ എല്ലാ മലയാളികൾക്കും പുതുവത്സരാശംസകളും നേർന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.