You are Here : Home / USA News

ജോഫ്രിന്‍ ജോസ്‌ ഫോമാ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 27, 2014 04:08 hrs EST

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഫോമയുടെ 2014 -16 വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്ക്‌ ജോഫ്രിന്‍ ജോസിനെ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും, മുന്‍ സെക്രട്ടറിയുംകൂടിയായ ജോഫ്രിന്‍ ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസുകാരനും, യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി ബിസിനസ്‌ സ്ഥാപനങ്ങളുടെ ഉടമകൂടിയാണ്‌.

മൂവാറ്റുപുഴ അയവന സ്വദേശിയായ ജോഫ്രിന്റെ പിതാവ്‌ മുന്‍ അയവന കോണ്‍ഗ്രസ്‌ മണ്‌ഡലം സെക്രട്ടറിയും, മാതാവ്‌ മുന്‍ അയവന പഞ്ചായത്ത്‌ മെമ്പറും, സഹോദരന്‍ ഇപ്പോള്‍ അയവന യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റുമാണ്‌.

ന്യൂയോര്‍ക്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന ജോഫ്രിന്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത്‌ സജീവ സാന്നിധ്യവും തികഞ്ഞ വാഗ്‌മിയും, ഒരു കലാകാരനും കൂടിയാണ്‌. ഫോമയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്‌ക്ക്‌ ജോഫ്രിന്റെ സംഭാവന വിലമതിക്കാനാവാത്തതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോഫ്രിന്‍ ജോസ്‌ (914 424 7289). അസോസിയേഷന്‍ സെക്രട്ടറി/പി.ആര്‍.ഒ സഞ്‌ജു കുറുപ്പ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More