You are Here : Home / USA News

ഇന്‍കംടാക്‌സ്‌ സെമിനാര്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ നടത്തപ്പെടുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 10, 2014 11:32 hrs UTC

 

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) നേതൃത്വത്തില്‍ ടാക്‌സ്‌ സെമിനാര്‍ നടത്തുന്നു. 2014 ഫെബ്രുവരി 23-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ ഷിക്കാഗോയിലെ പ്രമുഖരായ സി.പി.എക്കാരുടെ നേതൃത്വത്തിലാണ്‌ ടാക്‌സ്‌ സെമിനാര്‍ നടത്തുന്നത്‌.

പുറം രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ ഇന്ത്യയില്‍ പണമിടപാടുകളും, അതുപോലെ മറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റുകളും നടത്തിയിട്ടുള്ളവര്‍ 2014 വര്‍ഷത്തില്‍ ഇന്‍കംടാക്‌സ്‌ ഫയല്‍ ചെയ്യുമ്പോള്‍ വ്യക്തമായി ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. കൂടാതെ ഇന്‍കംടാക്‌സ്‌ ഫയലിംഗിന്‌ അറിഞ്ഞിരിക്കേണ്ട മറ്റ്‌ നൂതനമായ കാര്യങ്ങളും, നിങ്ങളുടെ മറ്റ്‌ സംശയങ്ങളുമൊക്കെ പരിഹരിക്കുവാനും, ആശയവിനിമയം നടത്തുവാനുമുള്ള അവസരം ഈ ടാക്‌സ്‌ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഉണ്ടായിരിക്കുന്നതാണ്‌.

പ്രസ്‌തുത സെമിനാറിലേക്ക്‌ എല്ലാ ഷിക്കാഗോ നിവാസികളേയും ഫെബ്രുവരി 23-ലേക്ക്‌ സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി റവ.ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. (അഡ്രസ്‌: 5000 St Charles Rd, Bellwood, IL).

ടാക്‌സ്‌ സെമിനാറിന്‌ നേതൃത്വം നല്‍കുന്നത്‌ ആന്‍ഡ്രൂസ്‌ പി. തോമസ്‌ സി.പി.എ, ജോസ്‌ ചാമക്കാല സി.പി.എ, ഔസേഫ്‌ തോമസ്‌ സി.പി.എ എന്നിവരാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ തോട്ടുകണ്ടത്തില്‍ (630 910 6440), സാല്‍ബി ചേന്നോത്ത്‌ (847 800 3570), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.