You are Here : Home / USA News

പ്രേക്ഷിതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഫ്യൂഷന്‍ ബാന്‍ഡുമായി സ്റ്റീഫന്‍ ദേവസി ഹൂസ്റ്റണില്‍

Text Size  

Story Dated: Saturday, February 08, 2014 01:08 hrs UTC

 

ഹൂസ്റ്റണ്‍ : ചുരുങ്ങിയ കാലം കൊണ്ട് സംഗീതലോകത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്ന് ശ്രോതാക്കളെ സംഗീതലഹരിയില്‍ ഇരുത്തി കീബോര്‍ഡില്‍ അത്ഭുതങ്ങള്‍ കാണിയ്ക്കുന്ന സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള സോളിഡ് ഫ്യൂഷന്‍ ബാന്‍ഡ്(Solid Fusion Band) ഹൂസ്റ്റണിലും എത്തുന്നു. ഇത് ആദ്യമായാണ് സ്റ്റീഫന്‍ ദേവസി സ്വന്തം ബാനറുമായി അമേരിക്കയില്‍ എത്തുന്നത്.

സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ ജൂണ്‍ 15ന് വൈകുന്നേരം 5.30 മുതലാണ് ഈ സംഗീതമേളയ്ക്ക് വേദിയൊരുങ്ങുന്നത്.

സ്റ്റീഫന്‍ ദേവസിയോടൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയഗായകന്‍ ബിനോയി ചാക്കോ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മനോഹരഗാനങ്ങളുമായി ഐഡിയാസ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്‍ റി, അമൃതാ സൂപ്പര്‍സ്റ്റാര്‍ വിജയി ജോബ് കുര്യന്‍, പ്രശസ്ത പിന്നണി ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീതയാത്രയ്ക്ക് മാറ്റു കൂട്ടുന്നു.

ഇവയ്ക്ക് പുറമേ ജോസി ജോസ് (ഗിത്താര്‍), നിര്‍മ്മല്‍ സേവ്യര്‍(ഡ്രംസ്) ഷോമി ഡേവിഡ്( പെര്‍ക്കഷന്‍) ജോസ് പീറ്റര്‍ (ഫ്‌ളൂട്ട്/ സാക്‌സഫോണ്‍) തുടങ്ങിയ സംഗീതജ്ഞരും ഈ സംഗീതയാത്രയെ മികവുറ്റതാക്കും.

പ്രേക്ഷിതാ മിഷന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ ആത്മിക- സാമൂഹിക ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഹൂസ്റ്റണില്‍ ഈ പരിപാടി സംഘടിപ്പിയ്ക്കുന്നത്.
ഹൂസ്റ്റണിലെ മലയാളികള്‍ക്ക് വ്യത്യസ്തമായതും എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിച്ചുവയ്ക്കാവുന്നതും, മനസിന് സ്വാന്തനമേകുന്ന ആത്മീയ അനുഭൂതി പകരുന്ന സംഗീതയാത്രയായിരിക്കും ഈ പരിപാടിയെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റജി കുര്യന്‍: 281-777-1919, 281 667 4593

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി




 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.