You are Here : Home / USA News

ചരിത്രത്തിന്റെ താളുകളിലേയ്ക്ക് മന്ദം മന്ദം സെന്റ്‌. ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി

Text Size  

Story Dated: Monday, February 03, 2014 11:37 hrs UTC

സ്റ്റാറ്റന്‍ ഐലന്റ്‌:ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ പ്രഥമ ദേവാലയമായ സെന്റ്‌. ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തോട്‌ ഫെബ്രുവരി 2-ലെ വികാര നിര്‍ഭരമായ വി.കുര്‍ബ്ബാനയോടെ വിശ്വാസികള്‍ വിട പറഞ്ഞു.ലോക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ന്യുയോര്‍ക്ക് സിറ്റിയെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന പള്ളി സാന്‍ഡി കൊടുങ്കാറ്റിലും അടിത്തറ ഇളകാതെ സഭ മക്കളുടെ വിശ്വാസം ഉറപ്പിച്ച് തല ഉയര്‍ ത്തി തന്നെ നിന്നു. സാന്‍ഡി കൊടുങ്കാറ്റില്‍ തകര്‍ച്ച നേരിട്ട പ്രദേശങ്ങള്‍ പരിശോധിക്കാന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഓബാമയുടെ സന്ദര്‍ശനത്തോടെ മുഖ്യധാര മാധ്യമങ്ങളിലും പള്ളി ഒരു ചര്‍ ച്ച വിഷയമായി.35 നീണ്ട വര്‍ഷങ്ങളിലെ ആരാധനകള്‍ ,ആഘോഷങ്ങളും മീറ്റിംഗുകളും നടന്നിട്ടുള്ള സെന്റ്‌. ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദ്യകാല നിര്‍ണ്ണായക പല തീരുമാനങ്ങള്‍ ക്കും വേദിയായി.1980-ല്‍ അമേരിക്കന്‍ ഭദ്രാസനാദ്ധ്യക്ഷനായിന്ന ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ മെത്രാപ്പോലീത്താ ഈ ദേവാലയം കൂദാശ ചെയ്യുമ്പോള്‍ അമേരിക്കയിലെ ആദ്യ സ്വന്തമായ ദേവാലയമെന്ന അപൂര്‍വ്വ ബഹുമതിയാണ്‌ ഈ ദേവാലയത്തിനു കൈ വന്നത്‌.24 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു ബാല ശുശ്രൂഷകനായി അന്നത്തെ വികാരി ഫാ. ടി.എ. തോമസിനൊപ്പം ആരാധനയില്‍ സഹായിച്ച ഫാ. അലക്‌സ്‌ കെ. ജോയി വികാരിയായെത്തിയാണ്‌ ഈ ദേവാലയത്തിന്റെ വില്‍പ്പനയും പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ നേതൃത്വവും നടക്കുന്നത്‌ എന്നത്‌ ദൈവ നിയോഗം.പുതുതായി നിര്‍മ്മിക്കുന്ന സ്റ്റാറ്റന്‍ ഐലന്റിന്റെ 28 സണ്‍സെറ്റ്‌ അവന്യുവിലുള്ള15000 ചതുരശ്ര അടിയിലുള്ള   ദേവാലയം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകു. അതുവരെ വാടക സ്ഥലത്താണ്‌ ഇടവകയുടെ ആരാധനകള്‍ നടക്കുക.ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളാസ് തിരുമേനിയുടെ ശക്തമായ പിന്തുണയും ഉപദേശവും ദേവാലയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഫാ. അലക്‌സ്‌ കെ. ജോയി പറഞ്ഞു.ദേവാലയത്തിന്റെ സ്ഥാപകാംഗങ്ങളില്‍ പത്തോളം പേര്‍ പങ്കെടുത്ത ഫെബ്രുവരി 2-ലെ വികാര നിര്‍ഭരമായ വി.കുര്‍ബ്ബാനയോടെ വിശ്വാസികള്‍ വിട പറയുമ്പോള്‍ ഈ ദേവാലയം ഒര്‍ത്തഡോക്സ് സഭയുടെയും അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റത്തിന്റെയും കഥ പറയുവാനായി ചരിത്രത്തിന്റെ താളുകളിലേയ്ക്ക് മന്ദം മന്ദം നടന്ന് കയറുകയായി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.