You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയ്‌ക്ക്‌ നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, February 02, 2014 01:28 hrs EST

താമ്പ (ഫ്‌ളോറിഡ): മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ വാര്‍ഷിക പൊതുയോഗവും 2014ലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു. താഴെക്കാണുന്ന ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജോസ്‌ ഉപ്പൂട്ടില്‍ (പ്രസഡന്റ്‌), ബാബു തോമസ്‌ (സെക്രട്ടറി)
പ്രസന്നകുമാര്‍ മരുത്തൂപറമ്പില്‍ (ട്രഷറര്‍), സജ്‌ന നിഷാദ്‌ (ജോയിന്റ്‌ സെക്രട്ടറി), കുര്യന്‍ കോശി ജോയിന്റ്‌ (ട്രഷറര്‍), ജെയിംസ്‌ ചെരുവില്‍, ഡോ. സന്തോഷ്‌ ഹാപ്പി നുക്ക്‌ , രാജന്‍ മര്‍കോസ്‌ , ടോമി മ്യാല്‍കരപരമ്പില്‍, സജി കടിയമ്പള്ളില്‍ , സിമി ഗോകുല്‍, ജയരാജ്‌ നായര്‍ , സിബില്‍ മച്ചാനിക്കല്‍ , അഭിലാഷ്‌ മാത്യു എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും, ട്രസ്റ്റി ബോര്‍ഡിലേക്ക്‌ ടി ഉണ്ണികൃഷ്‌ണന്‍ (ചെയര്‍മാന്‍), സജി കരിമ്പന്നൂര്‍ (സെക്രട്ടറി), ഡോ.എ കെ പിള്ള , സോണി കുളങ്ങര, സല്‍മോന്‍ മാത്യു, ജോസ്‌ ഉപ്പൂട്ടില്‍ എന്നിവര്‍ കമ്മിറ്റീ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

താമ്പയിലെ പ്രവര്‍ത്തനോല്‍സുകരായ മഹാരഥന്മാര്‍ തെളിച്ചു നല്‍കിയ ചരിത്രവഴികളിലൂടെ 24 വര്‍ഷങ്ങള്‍ പിന്നിട്ട ഈ അസോസിയേഷന്‍, തങ്ങളുടെ തനതു സംസ്‌കൃതിയിലേക്ക്‌ നിശ്ചയദാര്‍ഢ്യത്തോടെ വീണ്ടും മുന്നോട്ടു കുതിക്കാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്‌. എം എ സിഎഫിന്റെ നെറുകയിലെ മറ്റൊരു പൊന്തൂവലായ `സില്‍വര്‍ ജുബിലി' ആഘോഷിക്കപ്പെടുന്ന 2015-ന്റെ മുന്നോരുക്കങ്ങളുടെ അണിയറയിലാണ്‌ സംഘാടകര്‍ എന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

സൂര്യപ്രകാശത്തിന്റെ സംസ്ഥാനമെന്നറിയപ്പെടുന്ന ഫ്‌ളോറിഡയുടെ പടിഞ്ഞാറേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന വശ്യസുന്ദരമായ താമ്പ പ്രദേശം കേരളത്തിന്റെ പ്രകൃതി ഭംഗിയെ അനുസ്‌മരിപ്പിക്കുന്നതാണ്‌. കേരളത്തിന്റെ തനതായ മാവും, പ്ലാവും, പുളിയും, കവുങ്ങും, തെങ്ങും മറ്റു ഫലങ്ങള്‍ നിറഞ്ഞ കൊച്ചു വൃക്ഷങ്ങളുമായി ഒരു അമേരിക്കാന്‍ കേരളം ആയിട്ടാണ്‌ താമ്പ നഗരം അറിയപ്പെടുന്നത്‌.

ഓണവും, ക്രിസ്‌തുമസും, നബിദിനവും തുടങ്ങി പിന്നിട്ട നാളുകളെ അനുസ്‌മരിപ്പിക്കുന്ന ഒട്ടനവധി പുണ്യദിനങ്ങളും ദേശീയ ഉത്സവങ്ങളും അതിനോടനുബന്ധിച്ചു നടത്തുന്ന നിരവദി പരിപാടികള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു കഴിഞ്ഞു. അനുകരണീയമായ പ്രവര്‍ത്തനശൈലിയുമായി പതിറ്റാണ്ടുകളായി ജനഹൃദയങ്ങളില്‍ ഇടം നേടിയ എംഎസിഎഫ്‌ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന നിരവദി ധന്യമുഹൂര്‍ത്തങ്ങള്‍ റ്റാമ്പ മലയാളികള്‍ക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌.

മുന്‍ പ്രസിഡന്റ്‌ ആയിരുന്ന സാല്‍മോന്‍ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ക്കും, ജെയിംസ്‌ ഇല്ലിക്കല്‍ ചെയര്‍മാന്‍ ആയിരുന്ന ട്രസ്‌ടീ ബോര്‍ഡ്‌ ഭാരവാഹികള്‍ക്കും പുതുവര്‍ഷതോടൊപ്പം നടന്ന യോഗത്തില്‍ വച്ച്‌ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍ അവരുടെ സേവനങ്ങള്‍ക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തി. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More