You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ലൈഫ്‌ സണ്‍ഡേ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 01, 2014 01:40 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ ലൈഫ്‌ സണ്‍ഡേ ആചരണത്തിന്റെ ഭാഗമായി, ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ലൈഫ്‌ സണ്‍ഡേ ആചരിച്ചു. 2014 ജനുവരി 26-ന്‌ ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിച്ച്‌ സന്ദേശം നല്‍കി. 9.30-ന്‌ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ ദിവ്യബലി അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്‌തു.

11 മണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ പ്രധാന കാര്‍മികനായിരുന്നു. ഫാ. ബാബു ജോസഫ്‌ എസ്‌.വി.ഡി കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കി. കുര്‍ബാനകള്‍ക്കുശേഷം ലൈഫ്‌ സണ്‍ഡേയിലെ വിവിധ പ്രാര്‍ത്ഥനകളും ജപമാലയും ആരാധനയും നടത്തപ്പെട്ടു.

ജീവനെതിരേ നടക്കുന്ന പ്രവണതകളെ അപലപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും വീഡിയോകളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ദേവാലയവും ചുറ്റുപാടുകളും, ഗര്‍ഭഛിദ്രം മൂലം ഈ ലോകത്ത്‌ ജനിക്കുവാന്‍ കഴിയാതെപോയ കുഞ്ഞുങ്ങളെ അനുസ്‌മരിച്ചുകൊണ്ട്‌ വെളുത്ത കുരിശുകള്‍ സ്ഥാപിച്ചിരുന്നു. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അത്‌ നശിപ്പിക്കുവാനും അതിനെതിരേ പ്രവര്‍ത്തിക്കുവാനും മനുഷ്യന്‌ അവകാശമില്ലെന്നുള്ള ബോധ്യം ലഭിക്കുവാന്‍ ലൈഫ്‌ സണ്‍ഡേ ആചരണം സഹായകമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.