You are Here : Home / USA News

ഡോ. റീവ്‌സ്‌ മാണിക്കാട്ട്‌ കോറൂയോ സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 31, 2014 09:47 hrs UTC

 

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനം ഹൈറേഞ്ച്‌ മേഖലയിലെ പതിന്നാലാം മൈല്‍ പള്ളി ഇടവകാംഗമായ ഡോ. റീവ്‌സ്‌ മാണിക്കാട്ട്‌ (വര്‍ഗീസ്‌) ശ്രേഷ്‌ഠ കാതോലിക്കാ ആബൂന്‍ മോര്‍ ഡോ. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ തിരുമനസിനാല്‍ കോറൂയോ സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടു.

ജനുവരി 30-ന്‌ പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കല്‍ സെന്ററിലുള്ള സെന്റ്‌ സെന്റ്‌ അത്തനേഷ്യസ്‌ കത്തീഡ്രലില്‍ വെച്ചാണ്‌ പട്ടംകൊട ശുശ്രൂഷ നടന്നത്‌. പരിശുദ്ധ യാക്കോബായ സുറിനായി ക്രിസ്‌ത്യാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിലെ ന്യൂയോര്‍ക്കിലുള്ള സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ വികാരിയായി സേവനം അനുഷ്‌ഠിച്ചുവരുന്ന ഫാ. ഗീവര്‍ഗീസ്‌ മാണിക്കാട്ടിന്റെ മകനാണ്‌ ഡീ.ഡോ. റീവ്‌സ്‌ മാണിക്കാട്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.