You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി, ഊര്‍സ്ലേം സെന്‍ററില്‍ നടക്കും - ചാര്‍ളി പടനിലം

Text Size  

Story Dated: Friday, January 31, 2014 05:24 hrs UTC

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭദ്രാസന അസ്സംബ്ലിയും, വൈദീക മീറ്റിങ്ങും മെയ്‌ മാസം 22 മുതല്‍ 24 വരെ ബീസ്ലിയില്‍ പുതിയ ഭദ്രാസന ആസ്ഥാന സമുച്ചയമായ ഊര്‍സ്ലേം സെന്ററില്‍ അഭിവന്ദ്യ അലക്‌സിയോസ്സ്‌ മാര്‍ യൗസേബിയോസ്സ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടത്തുന്നതിനായി ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച്‌ ഭദ്രാസന ദിനാഘോഷവും നടത്തുന്നതായിരിയ്‌ക്കും.

അഭി.അലക്‌സിയോസ്സ്‌ മാര്‍ യൗസേബിയോസ്സ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൗണ്‍സില്‍ മീറ്റിംഗില്‍ ഭദ്രാസന സെക്രടറി റവ.ഡോ.ഫാ. ജോയി പയ്‌ങ്ങോളില്‍, ഭദ്രാസന കൗണ്‍സിലര്‍ മാരായ ഫാ. മാത്യൂസ്‌ ജോര്‍ജ്ജ്‌, ചാര്‍ളി വര്‍ഗ്ഗീസ്സ്‌ പടനിലം, എല്‍സണ്‍ സാമുവെല്‍, ജോര്‍ജ്ജ്‌ ഗീവര്‍ഗ്ഗീസ്സ്‌, ക്യാപ്‌റ്റന്‍ ജൈസണ്‍വര്‍ഗ്ഗീസ്സ്‌ എന്നിവര്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.