You are Here : Home / USA News

ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാളും, മാര്‍ ബോസ്‌കോ പുത്തൂരിന്‌ സ്വീകരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 25, 2014 06:33 hrs UTC

ലോസ്‌ആഞ്ചലസ്‌: വിശ്വാസം ത്യജിക്കുന്നതിനേക്കാള്‍ ഉത്തമം ധീരമായി ക്രിസ്‌തുനാഥനുവേണ്ടി മരണം വരിക്കുന്നതാണെന്നു പ്രഖ്യാപിച്ച്‌ രക്തസാക്ഷിത്വം വരിച്ച വി. സെബസ്‌ത്യാനോസ്‌ സഹദായുടെ തിരുനാള്‍ പരമ്പരാഗത കേരളത്തനിമയില്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ ജനുവരി 26-ന്‌ ആഘോഷിക്കും.

തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നത്‌ സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പും ഇപ്പോള്‍ പുതുതായി സ്ഥാപിതമായിരിക്കുന്ന മെല്‍ബണ്‍ രൂപതയുടെ നിയുക്ത മെത്രാനുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ ആയിരിക്കും.

ഉച്ചകഴിഞ്ഞ്‌ 4.30-ന്‌ അഭി. ബോസ്‌കോ പിതാവിന്‌ ആദരപൂര്‍വ്വമായ സ്വീകരണം, 5 മണിക്ക്‌ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന്‌ ലദീഞ്ഞ്‌, നേര്‍ച്ച ഭക്ഷണം എന്നിവയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 818 365 5522, 818 534 6959, 818 530 3107.
  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.