You are Here : Home / USA News

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‌ തുടക്കമായി

Text Size  

Story Dated: Wednesday, January 22, 2014 04:55 hrs UTC

 

ടോറന്റോ: ടോറന്റോയില്‍ കൂടിയ നേഴ്‌സുമാരുടെ യോഗം കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ എന്ന സംഘടനക്ക്‌ രൂപം നല്‌കി.

കാനഡയിലെ നേഴ്‌സുമാരുടെ തൊഴില്‍പരവും ജോലിസംബന്ധവുമായ പ്രശ്‌നങ്ങള്‍ക്ക്‌ കൂട്ടായിപരിഹാരം കാണുന്നതിനും ,പുതുതായി എത്തിചേരുന്ന നേഴ്‌സുമാര്‍ക്ക്‌ മാര്‍ഗനിര്‍ദേശങ്ങളും സഹായവുംചെയ്യുന്നതിനും, ഒന്റാറിയോ നേര്‍സസ്‌ അസോസിയേഷ്‌ന്റെയും സര്‍വീസ്‌ എംപ്ലോയീസ്‌ ഇന്റര്‍നാഷണല്‍ യുണിയന്റെയും നേതൃസ്‌താനങ്ങളില്‍ പ്രതിനിധ്യം നേടുവാന്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിനും, നിരാലംബരായനാട്ടിലുള്ള രോഗികള്‍ക്ക്‌ ചികിത്സാ സഹായംലഭ്യമാക്കുന്നതിനും, ഇവിടെയുള്ള നേഴ്‌സ്‌മാരുടെ സാമൂഹീകവും സാംസ്‌കാരീകവുമയ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതി നും അതുപോലെ തന്നെ അത്യാഹിതജീവന്‍ രക്ഷ മാര്‌ഗങ്ങളും രോഗപ്രതിരോധ പരിചരണ ക്ലാസ്സുകളും നല്‌കുന്നതിനും അസോസിയെസിയേഷന്‍ തീരുമാനിച്ചു.

ഭാരവാഹികള്‍, പ്രസിഡന്റ്‌- ആനി സ്റ്റീഫന്‍, വൈസ്‌ പ്രസിഡന്റ്‌ -സബിന ഫിലിപ്പ്‌ സെക്രട്ടറി.- കൊച്ചുറാണി ഫിലിപ്പോസ്‌, ജോയിന്റ്‌ സെക്രട്ടറി- അന്നമ്മ പുളിക്കീല്‍ ട്രെഷറര്‍- ജോജോ എബ്രഹാം.
കേന്ദ്രകമ്മറ്റി- മെഴ്‌സി ജോസഫ്‌, അന്‍ഷ രവീന്ദ്രന്‍ പിള്ള, വിജി കയ്യാനിയില്‍, മറിയാമ്മ വര്‍ഗീസ്‌ തുടങ്ങി പത്തംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

ബന്ധപ്പെടെണ്ട നമ്പര്‍ Annie 905-794-1891 or 416-616-3248Kochurani 905-913-0522 E- mail canadianmna@gmail.com canadianmna.com

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.