You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സ്‌പെല്ലിങ്‌ ബീ: എഡ്‌വിന്‍ പത്തിലിന്‌ ഒന്നാം സ്ഥാനം

Text Size  

Story Dated: Sunday, January 19, 2014 11:30 hrs EST

 

ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ സ്‌പെല്ലിങ്‌ ബീ മത്സരം ക്രിസ്‌മസ്‌ ന്യൂയീയര്‍ ആഘോഷങ്ങളോടൊപ്പം നടത്തപ്പെട്ടു. എഡ്‌വിന്‍ പത്തിലിന്‌ ഒന്നാസ്ഥാനവും, സൂസന്‍ പോള്‍ , ഏയ്‌ഞ്ചല്‍ കാത്തി, ജോര്‍ജ്ജ്‌ ഇട്ടന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥനങ്ങളും കരസ്ഥമാക്കി.

തുടര്‍ന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലങ്കര സുറിയാനി ക്‌നാനായ സഭയുടെ നോര്‍ത്ത്‌ അമേരിക്കയൂറോപ്പ്‌ ഭദ്രാസനാധിപന്‍ അയൂബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ്‌ ഇട്ടന്‍ യോഗ നടപടികള്‍ വിശദീകരിക്കുകയും അഭിവന്ദ്യ തിരുമേനിയെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്‌തു. പ്രസിഡന്റ്‌ ജോയി ഇട്ടനും, അഭിവന്ദ്യ തിരുമേനിയും ചേര്‍ന്ന്‌ വിജയികളെ അഭിനന്ദിക്കുകയും അവര്‍ക്ക്‌ സര്‍ട്ടിഫിക്കേറ്റുകളും, ക്യാഷ്‌ അവാര്‍ഡുകളും നല്‍കുകയുമുണ്ടായി.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ഗണേഷ്‌ നായര്‍ മത്സരത്തിന്റെ കോഓര്‍ഡിനേറ്റര്‍ ആയും പ്രീതാ നമ്പ്യാര്‍ , സിബി ഈപ്പന്‍ ഫിലിപ്പ്‌, മാത്യു കുര്യന്‍ എന്നിവര്‍ വിധികര്‍ത്താക്കളായും പ്രവര്‍ത്തിച്ചു. ആന്‍ മേരി ഇട്ടന്‍ ആയിരുന്നു അവതാരക.

സ്‌പെല്ലിങ്‌ ബീ വന്‍ വിജയമാക്കിത്തീര്‍ത്ത കോഓര്‍ഡിനേറ്റര്‍ ഗണേഷ്‌ നായര്‍ക്കും, എല്ലാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും, പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
 

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More