You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ജനുവരി 25-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 16, 2014 06:45 hrs UTC

 

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വാനിയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അറുപത്തഞ്ചാമത്‌ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ കുന്നേല്‍, സെക്രട്ടറി സാബു സ്‌കറിയ, ട്രഷറര്‍ തോമസ്‌ ഒ. ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

ജനുവരി 12-ന്‌ ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന മീറ്റിംഗില്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 2014 ജനുവരി 25-ന്‌ ശനിയാഴ്‌ച 4 മണിക്ക്‌ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അറുപത്തഞ്ചാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ ബെന്‍സലേം മേയര്‍ ജോസഫ്‌ ഡിജിറോള്‍മോ മുഖ്യാതിഥിയായിരിക്കും. കൂടാതെ ഐ.എന്‍.ഒ.സി യു.എസ്‌.എ പ്രസിഡന്റ്‌ ശുദ്ധ പ്രകാശ്‌ സിംഗ്‌, ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ നാഷണല്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, സെക്രട്ടറി ജോബി ജോര്‍ജ്‌, മറ്റ്‌ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. പൊതുസമ്മേളനം, ഫിലാഡല്‍ഫിയയിലെ അറിയപ്പെടുന്ന ഗായകരായ ഷിനു ഏബ്രഹാം, ഹില്‍ഡാ എന്നിവരുടെ ഗാനമേള , മറ്റ്‌ കലാപരിപാടികള്‍, ഡിന്നര്‍ എന്നിവയുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അഡ്വ. ജോസഫ്‌ കുന്നേല്‍ (215 681 8679), സാബു സ്‌കറിയ (267 980 7923), തോമസ്‌ ഒ. ഏബ്രഹാം (215 906 0604), യോഹന്നാന്‍ ശങ്കരത്തില്‍ (215 778 0162).

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.