You are Here : Home / USA News

ഹൂസ്റ്റണില്‍ 'കണ്ണൂര്‍ സൗഹൃദം' ക്രിസ്മസ്പുതുവത്സരം ആഘോഷിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, January 08, 2014 11:41 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലേയും പരിസരപ്രദേശങ്ങളിലേയും കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ 'കണ്ണൂര്‍ സൗഹൃദം' ക്രിസ്മസ്പുതുവത്സരം ആഘോഷിച്ചു. സെന്റ് ജോസഫ് ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്. കണ്ണൂര്‍ സൗഹൃദത്തിന്റെ തുടക്കവും വളര്‍ച്ചയും ഷാജി അയിത്താനം തന്റെ സ്വാഗതപ്രസംഗത്തില്‍ വിശദീകരിച്ചു. ക്രിസ്മസ്സിനെ അനുസ്മരിപ്പിച്ച് കുട്ടികള്‍ നടത്തിയ ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ സദസ്യര്‍ ആസ്വദിച്ചു. സാന്റി അച്ചന്‍ എല്ലാവര്‍ക്കും ക്രിസ്മസ്പുതുവത്സരാശംസകള്‍ നേര്‍ന്നു. എയ്മി മാണിയുടെ ഡാന്‍സ്, ജാസ്‌ലിന്‍ ജോജിയുടെ ഗാനം, കോവിന്‍ ഡോവിന്റെ ഗിത്താര്‍ വായന എന്നിവ സദസ്സിന്റെ കൈയ്യടി വാങ്ങി.

 

 

അട്രിയാ അയിത്താനത്തിന്റെ മലയാളം ഗാനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. നോയന്‍, നെല്‍സ്, സ്റ്റീവ്, ഷോണ്‍ എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് ഏവരേയും കോരിത്തരിപ്പിച്ചു. തുടര്‍ന്നു ബോബിയും ജോജിയും ചേര്‍ന്ന് ആലപിച്ച ഇമ്പമേറിയ ഗാനങ്ങള്‍ സദസ്യര്‍ ആസ്വദിച്ചു. ചിരിയുടെ മാലപ്പടക്കവുമായി എത്തിയ ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫെയിം സതീശന്‍ വര്‍ക്കലയുടെ കോമഡി ഷോ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം പരസ്പരം പരിചയപ്പെടുവാനും, പരിചയം പുതുക്കുവാനും എല്ലാവരും വിനിയോഗിച്ചു. മേരി എബ്രഹാമിന്റെ നന്ദിപ്രകടനത്തോടെ കണ്ണൂര്‍ സൗഹൃദത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി. ഒരിക്കല്‍ കൂടി എല്ലാവരും പരസ്പരം ക്രിസ്മസ് പുതുവത്സരാശംസള്‍ നേര്‍ന്ന് വീണ്ടും ഇതുപോലെ ഒരു സംഗമത്തില്‍ കണ്ടുമുട്ടാമെന്ന ശുഭാപ്തിവിശ്വാസത്തോടെ സദസ്സ് പിരിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.