You are Here : Home / USA News

അലിവിന് ഒരു കൈത്താങ്ങാകുമോ...?

Text Size  

Story Dated: Friday, January 03, 2014 03:58 hrs UTC

 

നിര്‍ധനരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്വാസമേകുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന മനുഷ്യസ്‌നേഹ സംഘടനയാണ് ''അലിവ് ഫൗണ്ടേഷന്‍''.
കാന്‍സര്‍, വൃക്കരോഗങ്ങള്‍, നട്ടെല്ലിന് ക്ഷതം, പഷാഘാതം, മാനസിക രോഗങ്ങള്‍, വാര്‍ദ്ധക്യജന്യരോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന നിരവധി ആളുകള്‍ നമുടെ ചുറ്റിനുമുണ്ട്. ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കാന്‍സര്‍ പലര്‍ക്കും മരണമാണ്. ചിലര്‍ക്ക് കഠിനമായ ശാരീരിക പീഡകളും മാറാവ്യഥകളും ഒറ്റപ്പെടലുകളും, പലപ്പോഴും ദുരിതങ്ങളുടെ നിത്യനരകത്തിലായിരിക്കും രോഗിയും കുടുംബവും. മാറാവ്യാധികള്‍ പിടികൂടുന്ന പാവപ്പെട്ടവര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ചികിത്സാ രംഗത്തെ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തപ്പെടുത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്ത അവസ്ഥ അവരുടെ രോഗവും ജീവിതവും കൂടുതല്‍ ദുസ്സഹമാക്കുന്നു. മാരകരോഗം നിമിത്തം ഒരു രാത്രി ശാന്തമായി ഉറങ്ങുവാനുള്ള വേദന സംഹാരികള്‍ വാങ്ങാന്‍ പോലും കഴിവില്ലാത്ത ഈ രോഗികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് അലിവ് ഫൗണ്ടേഷന്‍.
രോഗം സുഖപ്പെടാനുള്ള സാധ്യത കുറയുമ്പോഴും രോഗിയുടെ ശിഷ്ട ജീവിതത്തിലെ ശാരീരികവും മാനസികവും ആത്മീയവുമായ പ്രയാസങ്ങള്‍ക്കുള്ള പരിചരണമാണ് അലിവിന്റെ സ്വാന്തന ശുശ്രൂഷ. ഇത്തരം രോഗികള്‍ക്ക് ആവശ്യമായ പരിചരണം അവരുടെ വീടുകളില്‍ പോയി നിര്‍വ്വഹിക്കുന്നു. ഇവര്‍ക്കുവേണ്ട മരുന്ന്, പരിചരിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍, സൗജന്യ റേഷന്‍, രോഗിയുടെയും കുടുംബത്തിന്റെയും പുനരധിവാസം അവരുടെ മക്കള്‍ക്കുള്ള പഠന സഹായം, മരണാനന്തര സഹായം എന്നുതുടങ്ങി ആവശ്യമായ എല്ലാവിധ സഹായവും അലിവിലൂടെ നല്‍കിവരുന്നു. ഈ രംഗത്തേക്ക് അടുത്തിറങ്ങി ചെന്നപ്പോഴാണ് രോഗങ്ങള്‍കൊണ്ടും ദാരിദ്ര്യം കൊണ്ടും അതിരറ്റ് ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ കുറിച്ച് കൂടുതല്‍ അറിയുന്നത്. ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവന്നതിനാല്‍ ഫണ്ടിന്റെ അപര്യാപ്തത പലപ്പോഴും ഞങ്ങളെ പ്രയാസപ്പെടുത്തുന്നു. ഒരു ജീവന്‍ നല്‍കാന്‍ നമുക്ക് കഴിയില്ല. നമ്മുടെ സഹായം വഴി ഒരു ജീവന്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞേക്കാം. തീരാദുരിതങ്ങള്‍ മൂലം ഈ ജീവിതമൊന്നുതീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നു പോലും ആഗ്രഹിച്ചുപോകുന്ന നമ്മുടെ സഹോദരങ്ങളെ ഒന്നു നോക്കാതിരിക്കിവാനോ ഒരു കൈ സഹായം നല്‍കാതിരിക്കുവാനോ നമുക്കാകുമോ..?
അലിവിലൂടെ ഈ സഹോദരങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്നതെന്തും വിലപ്പെട്ടതാണ്. ഒരു മാറാ രോഗിക്ക് ഒരു രാത്രിയെങ്കിലും ശാന്തമായുറങ്ങാന്‍ സാധിച്ചാല്‍ അതു ജന്മസുകൃതമകയി. കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക. അലിവ് ഫൗണ്ടേഷന്റെ ഈ സംരംഭത്തില്‍ പങ്കാളിയവാന്‍ നിങ്ങളുടെ വിലയേറിയ സംഭാവനകളും അഭിപ്രായങ്ങളും അയച്ചുതരണമെന്ന് ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അലിവിന്റെ ഈ ഉറവയിലേക്ക് നിങ്ങള്‍ നല്‍കുന്നതെന്തും വളരെ വിലപ്പെട്ടതാണ് അതെത്ര ചെറുതായിരുന്നാലും.
സഹായം അയക്കേണ്ട വിലാസം:

 

 

ALIVE FOUNDATION
Reg. No. 428/IV/13
Gramam (P.O.)
Veliancode 679579
Email: 
alivefoundation44@gmail.com
Mob: 9562868644
www.alivefoundation.net.in

ചെക്കുകളും ഡ്രാഫ്റ്റുകളും

ALIVE FOUNDATION
A/C No. 260005000001
ICICI BANK, PONNANI

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.