You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 02, 2014 05:26 hrs UTC

ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ പാംബീച്ച്‌ കേന്ദ്രമായി കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കലാ-സാംസ്‌കാരിക സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌- നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 14-ന്‌ ശനിയാഴ്‌ച വൈകുന്നേരം വര്‍ണ്ണാഭമായ പരിപാടികളോടെ ലന്റാനയിലുള്ള ഹോളിസ്‌പിരിറ്റ്‌ കാത്തലിക്‌ ചര്‍ച്ച്‌ ഹാളില്‍ നടത്തപ്പെട്ടു. ഒപ്പംതന്നെ പുതുവര്‍ഷത്തില്‍ സംഘടനയുടെ ഭരണസാരഥ്യം വഹിക്കേണ്ട ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്‌തു.

2014-ല്‍ ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടക്കാനിരിക്കുന്ന ഫോമാ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ കണ്‍വീനര്‍ ആനന്ദന്‍ നിരവേല്‍, ഫോമാ ഫ്‌ളോറിഡ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സേവി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.

2014-ലെ കെ.എ.പി.ബിയുടെ ഭാരവാഹികളായി ലൂക്കോസ്‌ പൈനുങ്കന്‍ (പ്രസിഡന്റ്‌), ജോണി തട്ടില്‍ (സെക്രട്ടറി), ബാബു തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), മാത്യു തോമസ്‌ (ട്രഷറര്‍) ബിജു തോമസ്‌ (ജോയിന്റ്‌ സെക്രട്ടറി), ബാബു വെട്ടം (ജോ. ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായ ബാലന്‍ പഞ്ഞനാടന്‍, ബിജു ആന്റണി, ജിജോ ജോസ്‌, ജിന്‍സി ജോബിന്‍, ജോസഫ്‌ ഐസക്ക്‌, സന്തോഷ്‌ തോമസ്‌, ഷീബാ ശശി, സുനില്‍ കായല്‍ചിറയില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ക്രിസ്‌മസ്‌ ഡിന്നര്‍ ആസ്വദിച്ചതിനുശേഷം കമ്മിറ്റിയംഗങ്ങളും, ബാലികാബാലന്മാരുമൊത്ത്‌ സാന്റാക്ലോസിനെ വേദിയിലേക്ക്‌ ആനയിച്ചു. ബാസില്‍ ആയിരുന്നു സാന്റയായി വേഷമിട്ടത്‌.

റേബാ അബ്രഹാമും, ആന്‍ജലിക്കാ അബ്രഹാമും ചേര്‍ന്ന്‌ അമേരിക്കന്‍ ദേശീയ ഗാനവും, ശ്യാമ സുനില്‍ ഭാരതീയ ദേശീയ ഗാനവും ആലപിച്ചു. ഡോ. ജെനി അബ്രഹാം അര്‍ത്ഥസുമ്പുഷ്‌ടമായ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. തുടര്‍ന്ന്‌ ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയും ഫോമയുമായി നേഴ്‌സിംഗ്‌ തുടങ്ങിയ ബിരുദപഠനത്തിനായുള്ള ഉടമ്പടിയെക്കുറിച്ച്‌ സംസാരിച്ചു.

പിന്നീട്‌ ബിന്‍സി തോമസും, ഗ്ലെനിസ്‌ മരിയാ തോമസും അവതാരകരായിരുന്നു. സെന്റ്‌ ലൂക്ക്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ക്വയറിന്റെ കരോള്‍, ഡോ. ജയന്തി ജയന്‍കര്‍ കോറിയോഗ്രാഫി നിര്‍വഹിച്ച്‌ മേഘാ മത്തായി, ഐശ്വര്യാ ചിന്താമണി, അഞ്‌ജനാ അനില്‍, സുപ്രിയ, ശ്രേയ ചലജനി, ദിവ്യ ചലാജനി, ഉമാ ശ്രീകുമാര്‍, ജെന്നാ ജേക്കബ്‌, ഐജുഷാ അജി, നവ്യാ ജോബിഷ്‌, നിധി ചിന്താമണി, റിയാ സജി, സഞ്‌ജനാ ഗുപ്‌ത, ജൂഡിത്‌ വിനോദ്‌, ഗ്ലോറിയാ ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്‌, സെറീന, ജിയ, ഹെലന്‍, ഇസബേല്‍, പോള്‍ നോയല്‍, ജോയല്‍, ക്ലിന്‍സ്‌ എന്നിവരുടെ ഫ്യൂഷന്‍ ഡാന്‍സ്‌, ഗോഡ്‌വിന്‍, ആഷിന്‍ എന്നിവരുടെ സിനിമാറ്റിക്‌ ഡാന്‍സ്‌, ജിന്‍സി ജോബിഷ്‌ കോറിയോഗ്രാഫി നിര്‍വഹിച്ച്‌ സ്‌നേഹ, നവ്യ, ബ്രയാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്‌, വിജി രംഗനാഥന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച്‌ ടാനിയയും കെസിയയും ചേര്‍ന്ന്‌ അവതിപ്പിച്ച ക്രിസ്‌മസ്‌ ഡാന്‍സ്‌, തോമസ്‌ സന്തോഷിന്റെ എയറോബാറ്റിക്‌ മ്യൂസിക്കല്‍ ഡാന്‍സ്‌, റേച്ചല്‍, ഹെലന്‍, കെവിന്‍ ജോണ്‍സണ്‍, രാജു ജോസ്‌ എന്നിവര്‍ ആലപിച്ച മലയാളത്തിലും ഹിന്ദിയിലുമുള്ള ഗാനങ്ങളും സദസിന്‌ ഹരംപകര്‍ന്നു.

കെ.എ.പി.ബി പതിവായി നടത്തുന്ന റാഫിളിന്റെ ഇത്തവണത്തെ സമ്മാനം എച്ച്‌.പിയുടെ ലാപ്‌ടോപ്‌ ആയിരുന്നു. വൈസ്‌ പ്രസിഡന്റിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ ഇത്തവണത്തെ ക്രിസ്‌മസ്‌- ന്യൂഇയര്‍ പരിപാടികള്‍ സമാപിച്ചു. ലൂക്കോസ്‌ പൈനുങ്കന്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌. 


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.