You are Here : Home / USA News

ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തില്‍ യൂറോപ്പ് ഇളവ് വരുത്തുന്നു

Text Size  

Story Dated: Monday, December 30, 2013 11:09 hrs UTC

 

ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ലൈന്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തില്‍ യൂറോപ്പ് ഇളവ് വരുത്തുന്നു. ഇതുവരെ ഒരാള്‍ക്ക് ദ്രാവക രൂപത്തിലുള്ള ഒരു പദാര്‍ത്ഥം 100 മില്ലി ലിറ്റര്‍ മാത്രമേ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. ഈ നിയന്ത്രത്തില്‍ 2014 ജനുവരി അവസാനം മുതല്‍ ഇളവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. ആദ്യമായി ഈ ഇളവ് യൂറോപ്പിനുള്ളിലെ ഫ്‌ളൈറ്റുകള്‍ക്ക് മാത്രമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രാഫിക് കമ്മീഷണറുടെ ഔദ്യേഗിക വക്താവ് ഡെയില്‍ കിഡ് പറഞ്ഞു. എന്നാല്‍ താമസിയാതെ ലോകവ്യാപകമായി ഈ നിയന്ത്രണം എടുത്ത് കളയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും നടത്തിയ ഒരു പ്രത്യേക സ്‌കാനര്‍ ടെസ്റ്റ് പരിശോധന കൊണ്ട് ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തിന്റെ ആവശ്യമില്ല എന്ന് കണ്ടു പിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ അത്യാധുനിക സ്‌കാനര്‍ ടെസ്റ്റ് യാത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഒരുപറ്റം ഗവേഷകരുടെ അഭിപ്രായമാണ് ഈ ഹാന്‍ഡ് ബാഗേജ് ദ്രാവക നിയന്ത്രണത്തിലെ ഇളവിന് തടസ്സമായിരുന്നത്. ഈ വാദഗതിക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ പറഞ്ഞു കഴിഞ്ഞു. ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നത് കൂടുതല്‍ യാത്ര ചെയ്യുന്ന ബിസിനസ് യാത്രക്കാര്‍ക്കും, പ്രവാസികള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടും.

 

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.