ഡാലസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഇടവകയില്‍ നടന്ന ക്രിസ്മസ് കരോളിനു ഇടവക വികാരി ഫാ. കുര്യന് നെടുവേലില്ചാലിങ്കല് നേതൃത്വം നല്കി. യേശുദേവന്റെ തിരുപിറവി ഉദ്ഘോഷിച്ചു ഇടവകയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗായക സംഘം വിവിധ യൂണിറ്റുകളില്‍ ഭവന സന്ദര്‍ശനം നടത്തി. സാന്താക്ലോസിനൊപ്പം അണിനിരന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗായകസംഘം കരോള്സംഘത്തിനു ആവേശം പകര്‍ന്നു. ഗ്രാന്‍ഡ് പ്രയറി ആര്‍ലിംഗ്ടന്‍ ഗ്രാന്‍ഡ് പ്രയറി വാര്‍ഡില്‍ 22 നു ഞായറാഴ്ച സമാപിച്ച കരോളിനു വാര്‍ഡ് പ്രതിനിധികളായ മിനി ജോസഫ് വിലങ്ങോലില്‍ , എല്‍സി ഫിലിപ്പ് നേതൃത്വം നല്കി.
Comments