You are Here : Home / USA News

കേരളാ എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ സംയുക്ത ക്രിസ്‌മസ്‌ കരോള്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 25, 2013 01:17 hrs UTC

ഗാര്‍ലന്റ്‌: ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്ത്‌ മെട്രോപ്ലക്‌സിലെ ഇരുപത്തിരണ്ട്‌ വിവിധ ക്രൈസ്‌തവ ദേവാലയങ്ങള്‍ സംയുക്തമായി ക്രിസ്‌മസ്‌ കരോള്‍ നടത്തി. ഡിസംബര്‍ 14-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിക്ക്‌ മാര്‍ ഗ്രിഗോറിയോസ്‌ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ പ്രാരംഭ ഗാനത്തോടെ കരോളിംഗിന്‌ തുടക്കംകുറിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ നിലവിളക്ക്‌ കൊളുത്തി ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. പുരോഹിതരും വിശ്വാസികളും ചേര്‍ന്ന്‌ ആരാധന നടത്തി.

 

ഫാ. ജോണ്‍ കുന്നത്തുശേരില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങള്‍ വായിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്ത ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി. ദേവാലയങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഗായക സംഘങ്ങള്‍ ആലപിച്ച ക്രിസ്‌മസ്‌ ഗാനങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു. ഈവര്‍ഷത്തെ സംയുക്ത ക്രിസ്‌മസ്‌ കരോളിന്‌ ആതിഥേയത്വം വഹിച്ചത്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയായിരുന്നു. റവ. ജോബി മാത്യുവിന്റെ സമാപന പ്രാര്‍ത്ഥനയ്‌ക്കുശേഷം ഏഴരമണിയോടെ കരോള്‍ പ്രോഗ്രാം സമാപിച്ചു. എക്യൂമെനിക്കല്‍ ക്രസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ജനറല്‍ സെക്രട്ടറി അലക്‌സ്‌ അലക്‌സാണ്ടര്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.