You are Here : Home / USA News

തെറ്റ്‌ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, December 23, 2013 12:01 hrs UTC

ഇന്ന്‌ ഇന്ത്യയിലെ മാധ്യമങ്ങളിലും ടി.വിയിലുമൊക്കെ നിറഞ്ഞു നില്‌ക്കുന്ന ഒരു മുഖമാണ്‌ ദേവയാനിയുടെ. പ്രതി കുറ്റം ചെയ്‌തോ ഇല്ലയോ എന്നത്‌ അന്വേഷിക്കേണ്ട ചുമതല അതാതു രാജ്യത്തെ നിയമപാലകരാണ്‌. പ്രതി കുറ്റം ചെയ്‌തോ ഇല്ലയോ എന്നു മസ്സിലാക്കാതെ കുറ്റവിമുക്ത ആക്കണമെന്നുള്ള മുറവിളി എന്തിനു വേണ്ടി? അമേരിക്കയില്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണ്‌ ദേവയാനി. ദേവയാനിക്കെതിരെ അമേരിക്കന്‍ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌ ഗുരുതരമായ കുറ്റങ്ങളാണ്‌. ദേവയാനിയുടെ വീട്ടില്‍ നിന്നും കാണാതായ ജോലിക്കാരി സംഗീത റിച്ചാര്‌ഡിദന്റെ പരാതി പ്രകാരം മണിക്കൂറില്‍ 9.75 ഡോളര്‍ കരാറുണ്ടാക്കി കൊണ്ടുപോയെങ്കിലും 3.11 ഡോളര്‍ മാത്രമേ നല്‌കിയുള്ളു എന്നാണ്‌ പറയുന്നത്‌. കൂടാതെ വിസ ക്രമക്കേടും. പത്ത്‌ വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ശിക്ഷയാണിത്‌. എംബസിയില്‍ ജോലി ചെയുന്നു എന്നുള്ള കാരണത്താല്‍ കുറ്റക്കാരെ ശക്ഷിക്കുവാന്‍ കഴിയില്ല എന്നത്‌ വളരെ തെറ്റായ ചിന്താഗതിയാണ്‌. ഓരോ രാജ്യത്തെ നിയമങ്ങള്‍ അത്‌ എങ്ങനെ നടത്തണം എന്നതും അവിടുത്തെ നിയമ പാലകരാണ്‌ തീരുമാനിക്കുന്നത്‌.

 

 

നിയമങ്ങള്‍ നടപ്പാക്കാന്‍ കുറ്റക്കാരുടെ സ്ഥാനമാനങ്ങള്‍ കണക്കിലെടുത്തിട്ടു വേണം എന്നത്‌ എവിടുത്തെ ന്യായം? ഒരു രാജ്യത്ത്‌ ജീവിക്കുമ്പോള്‍ അവിടെയുള്ള നിയമം പാലിക്കണമെന്ന്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കയില്‍ പണവും പദവിയും ഉള്ള എത്ര എത്ര കുറ്റക്കാരെ ശിക്ഷിച്ചിരിക്കുന്നു? ഇന്ത്യയിലെ പോലെയുള്ള നിയമ നിര്‍മ്മാണം ഇവിടെ തുടര്‍ന്നാല്‍ ആയിരക്കണക്കിന്‌ കുറ്റകൃത്യം ദിവസേന നടക്കും. ഇന്ത്യയിലെ രാഷ്‌ട്രീയക്കാരും, ഭരണാധികാരികളും മറ്റു രാജ്യക്കാര്‍ക്ക്‌ മാതൃകയാവണം. അല്ലാതെ സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ലോകസഭാ സീറ്റും മുഖ്യമന്ത്രി സ്ഥാനവുമൊക്കെ വാഗ്‌ദാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്ന്‌ മസ്സിലാക്കണം. വിവിധ രാജ്യങ്ങളില്‍ നിന്നും കുടിയേറി പാര്‍ക്കുന്ന പ്രവാസികളായ ഞങ്ങള്‍ക്ക്‌ ജീവനും, സ്വത്തിനും അങ്ങേയറ്റം സംരക്ഷണം തരുന്ന രാജ്യമാണ്‌ അമേരിക്ക. അങ്ങനെയുള്ള ഈ രാജ്യത്ത്‌ വന്നു കുറ്റകൃത്യം ചെയ്‌താല്‍ പദവിയുടെ ബലത്തില്‍ രക്ഷപെടാനുള്ള നീക്കം അങ്ങേയറ്റം തെറ്റായ പ്രവണതയാണ്‌. തെറ്റ്‌ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അതിനു രാഷ്‌ട്രീയ പാര്‍ട്ടികളോ, വാര്‍ത്താമാധ്യമങ്ങളോ, കൂട്ടുനില്‌ക്കിരുത്‌. ഇന്ത്യയില്‍ നിയമത്തിന്റെ പേര്‌ പറഞ്ഞ്‌ അധികാരികള്‍ ജയിലലടച്ച നിരപരാധികളുടെ നീണ്ട പട്ടിക തന്നെയുണ്ട്‌. നിമയങ്ങളൊക്കെ സാധാരണക്കാര്‌ക്ക്‌ വേണ്ടി മാത്രമുള്ളതാണെങ്കില്‍ എന്താണ്‌ പറയുക.?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.