You are Here : Home / USA News

സെയിന്‌റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ്-നവവത്സാരാഘോഷം

Text Size  

Story Dated: Tuesday, December 17, 2013 11:55 hrs UTC

ന്യൂജേഴ്‌സി : മലങ്കര സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ സ്ഥാനാരോഹണ പത്താം വാര്‍ഷികാഘോവും, അമേരിക്കയുടെ നോര്‍ത്തീസ്റ്റ് റീജിയണിലുള്ള സുറിയാനിപ്പള്ളികളുടെ സംയുക്ത ക്രിസ്തുമസ് നവവത്സാരാഘോഷങ്ങളും ജനുവരി നാല്, രണ്ടായിരത്തിപതിനാല് ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ പരാമസിലുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തുന്നു.

 

മലങ്കര സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണഅ ക്രിസ്തുമസ്-നവവത്സരാഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സംയുക്ത ഇടവകളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ്സിന്റെ മൂല്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിവിധ കലാപരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തീത്തോസ് തിരുമേനി അദ്ധ്യക്ഷപ്രസംഗവും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റ് റവ.ഫാ.വിജു അബ്രഹാം ക്രിസ്തുമസ്സ് സന്ദേശവും നല്‍കും. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കും. സെന്റ്.പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി ഷെവ. അബ്രഹാം മാത്യൂ സംയുക്ത കമ്മിറ്റി മെമ്പേഴ്‌സായ സാജു മറോത്ത്(ഭദ്രാസന ട്രഷറര്‍), മി.ജോജി(പബ്ലിസിറ്റി), ഡോ.വിവേക്, ഡോ.ടി.വി.ജോണ്‍, ഷെവ.ഈപ്പന്‍, ജീമോന്‍ ജോര്‍ജ്, രാജു അബ്രഹാം, യല്‍ദോ ബോബി എന്നിവര്‍ പരിപാടിള്‍ക്കു നേതൃത്വം നല്‍കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ.വി.ജു അബ്രഹാം(സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് വൈസ്പ്രസിഡന്റ്) ഫോണ്‍ 9738667230, ഷെവ.അബ്രഹാം മാത്യൂ(സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി)-9737045680

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.