You are Here : Home / USA News

എച്ച്‌.വി.എം.എ നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Sunday, December 15, 2013 09:04 hrs EST

ന്യൂയോര്‍ക്ക്‌; ഹഡ്‌സണ്‍ വാലി മലയാളി അസോസ്സിയേഷന്‍ (എച്ച്‌.വി.എം.എ), ഡിസംബര്‍ 14 ശെനിയാഴ്‌ച വൈകിട്ട്‌ പ്രസിഡണ്ട്‌ ശ്രീ ബോസ്‌ കുരുവിളയുടെ അധ്യക്ഷതയില്‍ ട്രഷറര്‍ ശ്രീ വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ വസതിയില്‍ വച്ച്‌ നെല്‌സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ഒരു യോഗം കൂടുകയുണ്ടായി. പ്രസിഡണ്ട്‌ ശ്രീ ബോസ്‌ കുരുവിള സ്വാഗതം ആശംസിക്കുകയും ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡ്‌ ആയ ഭാരത രത്‌നം നേടിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട്‌ നെല്‍സണ്‍ മണ്ടേലയുടെ വിയോഗം ലോകത്തിന്‌ തീരാനഷ്ടം ആണെന്നും പറയുകയുണ്ടായി. സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ തന്റെ പ്രസംഗത്തില്‍, നോബല്‍ സമ്മാനം നേടിയ ഒരു മനുഷ്യ സ്‌നേഹിയെയാണ്‌ നെല്‍സണ്‍ മണ്ടേലയുടെ ദേഹവിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌ എന്ന്‌ പറഞ്ഞു. നെല്‍സണ്‍ മണ്ടേല ഒരു മഹാത്മാവായിരുന്നു എന്നും ആഫ്രിക്കയുടെ സ്വാതന്ത്ര്യം തന്റെ 27 വര്‍ഷത്തെ ജയില്‍ വാസത്തിലൂടെ അദ്ദേഹം നേടിയെടുത്തു എന്നും ട്രഷറര്‍ ശ്രീ വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌ടീ ചെയര്‍മാന്‍ ശ്രീ ഇന്നസന്റ്‌ ഉലഹന്നാന്‍ പറഞ്ഞത്‌ മണ്ടേലയുടെ മരണത്തോടെ ലോകജനതക്ക്‌ ഏറ്റവും ആരധ്യനായിരുന്ന ഒരു നേതാവിനെയാണ്‌ നഷ്ടപ്പെട്ടത്‌ എന്നാണ്‌. അനുശോചനം അര്‍പ്പിച്ചുകൊണ്ട്‌ ശ്രീ ജയിംസ്‌ ഇളംപുരയിടത്തില്‍, ഷാജി വെട്ടം, കുരിയാക്കോസ്‌ തരിയന്‍, ജയപ്രകാശ്‌ നായര്‍, തോമസ്‌ നൈനാന്‍, തമ്പി പനക്കല്‍ എന്നിവര്‍ സംസാരിക്കുകയുണ്ടായി. രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള, ജോസഫ്‌ മുണ്ടഞ്ചിറ, അലക്‌സ്‌ തോമസ്‌, അലക്‌സ്‌ എബ്രഹാം തുടങ്ങിയവരും സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More