You are Here : Home / USA News

അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഡാളസ്‌ വലിയപള്ളിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 14, 2013 08:08 hrs EST

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഡിസംബര്‍ 15-ന്‌ ഡാളസ്‌ വലിയ പള്ളിയില്‍ എത്തുന്നു. ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തുന്ന മെത്രാപ്പോലീത്ത 15 മുതല്‍ 21 വരെ ഡാളസ്‌ വലിയപള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്‌. പതിനഞ്ചാം തീയതി ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. 21-ന്‌ നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷങ്ങളില്‍ തിരുമേനി പങ്കെടുക്കുന്നതാണ്‌. ഇടവക മെത്രാപ്പോലീത്തയുടെ സന്ദര്‍ശനം വിജയപ്രദമാക്കുവാന്‍ വികാരി റവ.ഫാ. രാജു എം. ദാനിയേല്‍, ട്രസ്റ്റി റസ്‌ക്‌ ജേക്കബ്‌, സെക്രട്ടറി പ്രിന്‍സ്‌ ഏബ്രഹാം എന്നിവര്‍ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More