You are Here : Home / USA News

ഒര്‍ലാന്റോ ഐ.പി.സി സഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ യുടെ വാര്‍ഷിക സമ്മേളനവും ക്രിസ്മസ് ആഘോഷവും

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, December 14, 2013 08:05 hrs EST

ഫ്‌ളോറിഡ : ഇന്‍ഡ്യ പെന്തക്കോസ്ത് ദൈവസഭയുടെ ഫ്‌ളോറിഡയിലെ ഏറ്റവും വലിയ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ യുടെ വാര്‍ഷിക സമ്മേളനവും ക്രിസ്മസ് ആഘോഷവും ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സഭാ ആഡിറ്റോറിയത്തില്‍ ( 11551 State Road 535, Orlando FL 32836 ) നടക്കും . ബൈബിള്‍ ചരിത്രപശ്ചാത്തലത്തെ ആസ്പദമാക്കി നെബു സ്റ്റീഫന്‍ സംവിധാനം ചെയ്ത പ്രത്യേക ബൈബിള്‍ നാടകം പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരിക്കും. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ മുഖ്യ സന്ദേശം നല്‍കും. സണ്ടേ സ്‌കൂല്‍ കുട്ടികളുടെ പ്രത്യേക പരിപാടികളും സംയുക്ത ഗാനശുശ്രൂഷയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി രാജു പൊന്നോലില്‍ അിറയിച്ചു. വൈസ് പ്രസിഡന്റ് വര്‍ക്കി ചാക്കോ, ട്രഷറാര്‍ എ.വി.ജോസ് , കൗണ്‍സില്‍ അംഗങ്ങളായ എം.എ.ജോര്‍ജ് , അലക്‌സാണ്ടര്‍ ജോര്‍ജ്, ഡേവിഡ് മനോജ് , ബെന്‍സന്‍ ജോര്‍ജ്, കുരിയാക്കോസ് മാത്യൂ എന്നിവരടങ്ങുന്ന ഗവേണിംങ്ങ് ബോര്‍ഡാണ് 2013 ലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജനുവരി 12 നു ഞായറാഴ്ച സഭയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More