You are Here : Home / USA News

നാഷ്‌വില്‍ കേരളാ അസോസിയേഷന്‌ പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 13, 2013 07:05 hrs EST

നാഷ്‌വില്‍: കേരളാ അസോസിയേഷന്‍ ഓഫ്‌ നാഷ്‌വില്‍, ടെന്നസി 2014- 16 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയെ നാഷ്‌വില്‍ മെതഡിസ്റ്റ്‌ ചര്‍ച്ച്‌ ഹാളില്‍ കൂടിയ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുത്തു. സാം ആന്റോ പുത്തന്‍കളം (പ്രസിഡന്റ്‌), നവാസ്‌ യൂനസ്‌ (വൈസ്‌ പ്രസിഡന്റ്‌), ബിജു ജോസഫ്‌ (ജനറല്‍ സെക്രട്ടറി), വിന്‍സി ചെറിയാന്‍ (ജോയിന്റ്‌ സെക്രട്ടറി), ആദര്‍ശ്‌ രവീന്ദ്രന്‍ (ട്രഷറര്‍), ശിവകാന്ത്‌ നായര്‍ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരാണ്‌ ഭാരവാഹികള്‍. യോഗത്തില്‍ ഗോപിനാഥന്‍ കാഞ്ചരക്കോള്‍ അധ്യക്ഷനായിരുന്നു. രാജീവ്‌ നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, രാജീവ്‌ ചന്ദ്രമന കണക്കും അവതരിപ്പിച്ചു. ബബലു ചാക്കോ നെങ്ങാട്ട്‌ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. പ്രസിഡന്റ്‌ സാം ആന്റോ പുത്തന്‍കളം നയപ്രഖ്യാപന പ്രസംഗവും നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More