You are Here : Home / USA News

ഷിക്കാഗോയില്‍ പരിശുദ്ധ ബസേലിയോസ്‌ ദ്വിതീയന്‍ ബാവായുടെ ചരമസുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 13, 2013 07:02 hrs EST

ഷിക്കാഗോ: പതിനേഴുവര്‍ഷം മെത്രാപ്പോലീത്തയായും 34 വര്‍ഷം കാതോലിക്കയായും യോജിച്ച മലങ്കര സഭയുടെ ഏക കാതോലിക്കായും ആയിരുന്ന പരിശുദ്ധ പ. ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ അമ്പതാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ 2014 ജനുവരി ഒന്നാം തീയതി ഭക്തിനിര്‍ഭരമായ ആചരിക്കുന്നു. രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരം, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന, അനുസ്‌മരണായോഗം, കൈമുത്ത്‌, ശ്രാദ്ധ സദ്യ എന്നവയുണ്ടായിരിക്കും.

 

പരിശുദ്ധ പരുമല തിരുമേനിയുടേയും വട്ടശേരില്‍ തിരുമേനിയുടേയും വാത്സല്യവാനായിരുന്ന ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവാ തിരുമേനിയെ 1929 ഫെബ്രുവരി 13-ന്‌ കോട്ടയം ഏലിയാ ചാപ്പലില്‍ വെച്ച്‌ മലങ്കരയിലെ മൂന്നാമത്തെ കാതോലിക്കയായി വാഴിച്ചു. ദൈവത്തില്‍ അടിയുറച്ച വിശ്വാസവും ഭക്തിയും, സര്‍വ്വോപരി തിരുമേനിയുടെ സത്യദീക്ഷയുമായിരുന്നു ബാവാ തിരുമേനിയുടെ വിജയത്തിന്റെ രഹസ്യം. അനേകരുടെ ഹൃദയങ്ങളില്‍ തിരുമേനി ഇന്നും സജീവനായിത്തന്നെ നിലകൊള്ളുന്നതായി വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. പരിശുദ്ധ പിതാവിന്റെ ഭക്തിനിര്‍ഭരമായ ഓര്‍മ്മപ്പെരുന്നാളിലേക്ക്‌ എല്ലാ ഭക്തജനങ്ങളേയും വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌, ട്രസ്റ്റി തോമസ്‌ സ്‌കറിയ, സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ തുടങ്ങിയവര്‍ സ്വാഗതം ചെയ്യുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More