You are Here : Home / USA News

ചിക്കാഗോ മേയര്‍ ഇമ്മാനുവേല്‍ 24 മണിക്കൂര്‍ നിരാഹാരസമരത്തിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 12, 2013 12:48 hrs UTC

ചിക്കാഗൊ : വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇമ്മിഗ്രേഷന്‍ റിഫോം ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ മാളില്‍ നടക്കുന്ന നിരാഹാരസമരത്തിനോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് ചിക്കാഗൊ മേയര്‍ റഹം ഇമ്മാനുവേലും, സിറ്റി കൗണ്‍സില്‍ അംഗങ്ങളും ഡിസംബര്‍ 12 വ്യാഴാഴ്ച രാത്രി 7 മുതല്‍, വെള്ളിയാഴ്ച രാത്രി 7മണിവരെ 24 മണിക്കൂര്‍ നീളുന്ന നിരാഹാരസമരം നടത്തുന്നു. ഔവര്‍ ലേഡി ഓഫ് ഗ്വാഡലുപ് സെന്റ് പയസ് ചര്‍ച്ചിലെ കുര്‍ബ്ബാനക്കുശേഷം നിരാഹാരസമരം ആരംഭിക്കും. ഇമ്മിഗ്രേഷന്‍ റിഫോം ബില്‍ കോണ്‍ഗ്രസ് പാസ്സാക്കുന്നതിന് സമ്മര്‍ദം ചെലുത്തുക എന്നതാണ് ഈ നിരാഹാരസമരം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഇനിയും ഈ നിയമം പാസ്സാക്കാതെ നീട്ടി കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. പ്രസിഡന്റ് ബറാക്ക് ഒബാമ ഈ ബില്ല് പാസ്സാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ആദ്യത്തെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ചിരുന്ന ഇമ്മാനുവേല്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.