You are Here : Home / USA News

ഒരുമ സ്‌പെല്ലിഗ്‌ ബീ മല്‍സരങ്ങള്‍ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 11, 2013 10:15 hrs EST

ലോസ്‌ ആഞ്ചലസ്‌: ഒരുമ സ്‌പെല്ലിങ്ങ്‌ ബീ 2013 മല്‍സരങ്ങള്‍ അനഹയം ബെറ്റ്‌സി റോസ്‌ എലിമെന്ററി സ്‌കൂളില്‍ സമാപിച്ചു. 2,3,4 ക്ലാസ്സുകള്‍ ഉള്‍പെട്ട ഗ്രൂപ്പ്‌ ഒന്നില്‍ അലന്‍ ബിജു വിജയം വരിച്ചു. 5, 6, 7 ക്ലാസ്സുകള്‍ ഉള്‍പെട്ട ഗ്രൂപ്പ്‌ രണ്ടില്‍ കഴിഞ്ഞവര്‍ഷത്തെ ഗ്രൂപ്പൊന്നിലെ വിജയിയായ ഡാനിയല്‍ മാത്യു വീണ്ടും വിജയിയായി. 8, 9, 10 സ്റ്റാന്‍ഡേര്‍ഡുകള്‍ മല്‍സരിച്ച ഗ്രൂപ്പു മൂന്നില്‍ ദേവി സുരേഷ്‌ വിജയ കിരീടമണിഞ്ഞു. ഗാര്‍ഡന്‍ ഗ്രോവ്‌ സ്‌കൂള്‍ ഡിസ്റ്റ്രിക്‌റ്റ്‌ സ്‌പെല്ലിങ്ങ്‌ ബീ കോര്‍ഡിനേറ്ററായ ലിലിയന്‍ സ്ലേടര്‍, ടീച്ചറായി സേവനം അനുഷ്‌ഠിക്കുന്ന മേരി സ്റ്റുവര്‍ട്ട്‌, ലോമലിണ്ട യൂനിവേര്‍സിറ്റി പ്രൊഫസ്സര്‍ ഡോ. രവി രഘവന്‍ എന്നിവര്‍ ജഡ്‌ജുമാരായിരുന്നു. വിജയികള്‍ക്ക്‌ സാന്റാ അനാ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ വികാരി ഫാദര്‍ ഇമ്മാനുവല്‍ മടുക്കക്കുഴി ക്യാഷ്‌ അവാര്‍ഡും ട്രോഫിയും വിതരണം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More