You are Here : Home / USA News

അപ്നാ ബസാര്‍ പെയര്‍ലാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു

Text Size  

Story Dated: Wednesday, December 11, 2013 11:52 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : പെയര്‍ലാന്റ് നിവാസികളായ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് ശുഭവാര്‍ത്തയായി പെയര്‍ലാന്‍ഡിലെ ആദ്യത്തെ മലയാളി ഗ്രോസറി ഷോപ്പ് അപ്നാ ബസാര്‍ ഡിസംബര്‍ 7ന് ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.സജു മാത്യൂ, ഐ.പി.സി. ഹെബ്രോണ്‍ ഹൂസ്റ്റണ്‍ പാസ്റ്റര്‍ റവ.ഷാജി ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് നാട മുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

 

15 വര്‍ഷങ്ങളില്‍ പരം സേവനപാരമ്പര്യമുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ സുപരിചിതമായ സ്റ്റാഫോഡിലുള്ള അപ്നാബസാര്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ സംരംഭമാണ് ഈ പുതിയ ഗ്രോസറി ഷോപ്പ്. തിരക്കേറിയ ബ്രോഡ് വേ സ്ട്രീറ്റിനോടു ചേര്‍ന്ന്(10223, ബ്രോഡ് വേ സ്ട്രീറ്റ്, പെയര്‍ലാന്‌റ്) പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള ഈ ഗ്രോസറി സ്റ്റോറില്‍(പഴയ സ്വദേശി ഗ്രോസറി) ഭക്ഷണസാധനങ്ങള്‍ക്കായി വിശാലമായ സൗകര്യങ്ങളാണൊരുക്കിയിരിയ്ക്കുന്നത്. ഉത്തരേന്ത്യന്‍ ഭക്ഷണസാധനങ്ങളൊടൊപ്പം കേരളീയ വിഭവങ്ങള്‍ക്കായി പ്രത്യേക വിഭാഗവും ക്രമീകരിച്ചിട്ടുണ്ട്.

 

ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ പ്രത്യേക സമ്മേളനത്തില്‍ റവ. സജു മാത്യൂ, റവ. കൊച്ചുകോശി ഏബ്രഹാം, റവ. റോയി തോമസ്, പാസ്റ്റര്‍ ഷാജി ഡാനിയേല്‍, പാസ്റ്റര്‍ ഏബ്രഹാം തോമസ്, മാധ്യമപ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി എന്നിവര്‍ ആസംസകള്‍ അറിയിച്ചു. പെയര്‍ലാന്റ്, പാസഡീനാ, ക്ലയര്‍ലേക്ക്, ഫ്രണ്ട്‌സ് വുഡ് നിവാസികള്‍ക്കായി ഒരുക്കുന്ന ഒരു സ്‌നേഹോപഹാരമാണ് ഈ സംരംഭമെന്ന് പാര്‍ട്‌നര്‍മാരായ ജയിംസ് ഈപ്പന്‍, റെജി തോമസ്, വര്‍ഗീസ് ശാമുവേല്‍(ബാബു) എന്നിവര്‍ അറിയിച്ചു. രുചിവിഭവങ്ങളുടെ ലോകത്ത് മായാജാലം സൃഷ്ടിച്ച് കൈപുണ്യം കൈമുതലാക്കിയ ഒയാസിസ്, മഹിമ റെസ്റ്റോറന്റുകളുടെ മുന്‍ പാര്‍ട്ണര്‍ തമ്പിയാണ് പാചക വിഭാഗത്തിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.