You are Here : Home / USA News

വടശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എയുടെ പൊതുസമ്മേളനവും ആഘോഷപരിപാടികളും ന്യൂയോര്‍ക്കില്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 21, 2013 11:09 hrs UTC

ന്യൂയോര്‍ക്ക്‌: വടശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എയുടെ നാലാമത്‌ പൊതുസമ്മേളനവും ആഘോഷപരിപാടികളും നവംബര്‍ 16-ന്‌ ശനിയാഴ്‌ച ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ചു നടന്നു. പ്രസിഡന്റ്‌ മാത്യു മാമ്മന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.എ.ബി. ബിനു മുഖ്യാതിഥിയായിരുന്നു. ഐപ്പ്‌ ഫിലിപ്പ്‌ സ്വാഗതപ്രസംഗം നടത്തി. സെക്രട്ടറി അനു തോമസ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഉമ്മന്‍ മാത്യു വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.

 

ക്രിസ്റ്റി തോമസ്‌, സിബി ഡേവിഡ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വടശേരിക്കരയുടെ ഗായിക ചന്ദ്രലേഖയെ യോഗം അഭിനന്ദിച്ചു. കലാഭവന്‍ ലാലിന്റെ വിവിധ കലാപരിപാടികള്‍ ചടങ്ങിന്‌ മിഴിവേകി. ജോണ്‍ തോമസ്‌ നന്ദി പറഞ്ഞു. ഡോ. സാമുവേല്‍ തോമസ്‌ എം.സിയായി പ്രവര്‍ത്തിച്ചു. 2014-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. ഐപ്പ്‌ ഫിലിപ്പ്‌ (പ്രസിഡന്റ്‌), മത്തായി കോശി (വൈസ്‌ പ്രസിഡന്റ്‌), അനു തോമസ്‌ (സെക്രട്ടറി), മാത്യു മാമ്മന്‍ (ജനറല്‍ സെക്രട്ടറി), തടത്തില്‍ മത്തായി (ജോയിന്റ്‌ സെക്രട്ടറി), ഉമ്മന്‍ മാത്യു (ട്രഷറര്‍), അന്നമ്മ ഫിലിപ്പ്‌ (അക്കൗണ്ടന്റ്‌), ഡോ. സാമുവേല്‍ തോമസ്‌ (കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.