You are Here : Home / USA News

പതിനൊന്ന് വയസുകാരനെ ചങ്ങലയില്‍ ബന്ധിച്ച ദമ്പതിമാര്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 18, 2013 12:01 hrs UTC

നോര്‍ത്ത് കരോലിന . പതിനൊന്ന് വയസുളള വളര്‍ത്ത് മകനെ കാലില്‍ ചങ്ങലയിട്ട് വീടിനുമുമ്പില്‍ തൂണില്‍ ബന്ധിക്കുകയും കഴുത്തില്‍ ചത്ത കോഴി മാലയായി അണിയിക്കുകയും ചെയ്ത ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് കരോലിനയില്‍ നവംബര്‍ 15 വെളളിയാഴ്ചയായിരുന്നു സംഭവം. ആനിമല്‍ കണ്‍ട്രോള്‍ ഓഫീസര്‍ നഷ്ടപ്പെട്ട ഒരു പന്നിയെകുറിച്ചുളള അന്വേഷണത്തിനിടയിലാണ് വീടിന്റെ വരാന്തയില്‍ ചങ്ങലയില്‍ ബന്ധിതനായി തണുത്ത വിരങ്ങലിച്ച പതിനൊന്നുകാരനെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഈ കുട്ടിയെ ദത്തെടുത്ത വളര്‍ത്തിയിരുന്ന ഡോറിയില്‍ ലിഹാര്‍പര്‍(57) വാണ്ടാ സുലാര്‍സന്‍(57) എന്നീ ദമ്പതിമാരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മാരകമായി ഉപദ്രവിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി യൂണിയന്‍ കൌണ്ടി ഷെറിഫ് ഓഫീസര്‍ വെളിപ്പെടുത്തി. ദമ്പതിമാരില്‍ ഒരാള്‍ കൌണ്ടിയിലെ സോഷ്യല്‍വര്‍ക്കും, മറ്റെയാള്‍ ആശുപത്രിയിലെ നഴ്സുമായിരുന്നു. ഈ ദമ്പതിമാര്‍ ഈ കുട്ടിയെ കൂടാതെ എട്ട് മുതല്‍ 14 വയസുവരെയുളള നാലു കുട്ടികളെ കൂടി ദത്തെടുത്തിരുന്നു. ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തതിനുശേഷം കുട്ടികളെ മറ്റൊരു കൌണ്ടിയിലെ ഫോസ്റ്റര്‍ കെയറിലേക്കു മാറ്റി. രണ്ടു പേര്‍ക്കും 500,000, 525,000 ഡോളര്‍ വീതം ജാമ്യ സംഖ്യ നിശ്ചയിച്ചിട്ടുണ്ട്. കോടതിയില്‍ നവംബര്‍ 18 തിങ്കളാഴ്ച കേസ് വിചാരണയ്ക്കും എടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.