You are Here : Home / USA News

മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷികസമ്മേളനം നവം.30 നു ശനിയാഴ്ച

Text Size  

Story Dated: Wednesday, November 27, 2019 02:37 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റീജിയന്‍ മര്‍ത്തമറിയം (എംഎംവിഎസ്) വനിതാ സമാജത്തിന്റെ വാര്‍ഷിക സമ്മേളനം നവംബര്‍ 30 നു ശനിയാഴ്ച്ച നടത്തപ്പെടും.
സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍  രാവിലെ 7.45 നു പ്രഭാത പ്രാര്‍ത്ഥനയും 8.30 നു വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. റവ. ഫാ. ഫിലിപ്പ് മാത്യു വിശുദ്ധ കുര്ബാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് വാര്‍ഷിക സമ്മേളനം ആരംഭിക്കും. ഹൂസ്റ്റണ്‍ റീജിയനിലെ 10 ദേവാലയങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
 
റവ.ഫാ.മാത്യൂസ് ജോര്‍ജ്, മിനി ജോര്‍ജ് എന്നിവര്‍ വേദപുസ്തക ചിന്തകള്‍ പങ്കിട്ട് പഠന ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കും. സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ദശാബ്ദിയാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്,
 
റോബി മാത്യു (റീജിയണല്‍ സെക്രട്ടറി)  484 686 5735  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.