You are Here : Home / USA News

വിര്‍ജിനിയ സ്റ്റേറ്റ് സെനറ്റിലേക്കു ആദ്യ മുസ്ലിം വനിത; ഹൗസിലേക്കു ഇന്ത്യാക്കാരന്‍

Text Size  

Story Dated: Saturday, November 09, 2019 02:51 hrs UTC

ചൊവ്വാഴ്ച അമേരിക്കയില്‍ നടന്ന സംസ്ഥാന, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഒരു മുസ്ലീം സ്ത്രീയും മുന്‍ വൈറ്റ് ഹൗസ് ടെക്‌നോളജി പോളിസി ഉപദേഷ്ടാവുമടക്കം നാല് ഇന്ത്യക്കാര്‍ വിജയിച്ചു.

വിര്‍ജിനിയയില്‍ ഫെയര്‍ഫാക്‌സില്‍ സ്‌കൂള്‍ ബോര്‍ഡ് ഇലക്ഷനില്‍ 80,000 വോട്ട് നേടിയിയിട്ടും വിന്‍സന്‍ പാലത്തിങ്കല്‍ പരാജയപ്പെട്ടത് നിരാശപ്പെടുത്തുകയും ചെയ്തു

മുന്‍ കമ്മ്യൂണിറ്റി കോളേജ് പ്രൊഫസറായ ഇന്ത്യന്‍-അമേരിക്കന്‍ ഗസാല ഹാഷ്മി വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലീം വനിതയായി ചരിത്രം സൃഷ്ടിച്ചു.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് വൈറ്റ് ഹൗസ് സാങ്കേതിക നയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച സുഹാസ് സുബ്രഹ്മണ്യം വിര്‍ജീനിയ സ്റ്റേറ്റ് ഹൗസ്് ഓഫ് റെപ്രസന്റേറ്റീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കാലിഫോര്‍ണിയയില്‍ മനോ രാജു സാന്‍ ഫ്രാന്‍സിസ്‌കോ പബ്ലിക് ഡിഫെന്‍ഡറായി വീണ്ടുംവിജയിച്ചു.

നോര്‍ത്ത് കരോലിനയില്‍ ഡിംപിള്‍ അജ്‌മേര, ഷാര്‍ലറ്റ് സിറ്റി കൗണ്‍സിലിലേക്കു വീണ്ടുംവിജയിച്ചു. സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ അജ്‌മേര 16 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ്.

ആദ്യ ശ്രമത്തില്‍ തന്നെ ഡെമോക്രാറ്റായ ഹാഷ്മി, വിര്‍ജീനിയയുടെ പത്താമത്തെ സെനറ്റ് ഡിസ്ട്രിക്റ്റില്‍ നിന്ന് നിലവിലെ റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ ഗ്ലെന്‍ സ്റ്റര്‍ട്ടെവന്റിനെ പരാജയപ്പെടുത്തി ദേശീയ ശ്രദ്ധ നേടി.

'ഈ വിജയം എന്റേതല്ല. വിര്‍ജീനിയയില്‍പുരോഗമനപരമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് വിശ്വസിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‍. നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ലെന്നും അതിനായി എന്നില്‍ വിശ്വസി

50 വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം കുട്ടിയായിഹാഷ്മി ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ്. ജോര്‍ജിയ സതേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിഎയും എമോറി യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടി.

ഹഷ്മിയും ഭര്‍ത്താവ് അഷറും 1991 ല്‍ റിച്ച്മണ്ട് പ്രദേശത്തേക്ക് താമസം മാറ്റി. വിര്‍ജീനിയയിലെ കോളേജ്, യൂണിവേഴ്സിറ്റി സംവിധാനങ്ങളില്‍അധ്യാപകയായി കഴിഞ്ഞ 25 വര്‍ഷമായി ഹാഷ്മി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ റെയ്‌നോള്‍ഡ്‌സ് കമ്മ്യൂണിറ്റി കോളേജിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ടീച്ചിംഗ് ആന്റ് ലേണിംഗിന്റെ (സിഇടിഎല്‍) സ്ഥാപക ഡയറക്ടര്‍.

ഇന്ത്യന്‍-അമേരിക്കന്‍ ആധിപത്യമുള്ളലൗഡണ്‍, പ്രിന്‍സ് വില്യം എന്നീ കൗണ്ടിയില്‍ നിന്നാണു സുബ്രഹ്മണ്യം വിര്‍ജീനിയ സ്റ്റേറ്റ് ജനപ്രതിനിധിസഭയിലേക്കുവിജയിച്ചത്.

'എന്റെ വാഗ്ദാനം: ഞാന്‍ എപ്പോഴും നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കും, നിങ്ങള്‍ക്കായി അശ്രാന്തമായി പ്രവര്‍ത്തിക്കും, നിങ്ങളെ ശാക്തീകരിക്കാന്‍ എനിക്ക് ആവുന്നതെല്ലാം ചെയ്യും. കാമ്പെയ്ന്‍ അവസാനിച്ചു, പക്ഷേ നിങ്ങള്‍ക്കായി എന്റെ ജോലി ആരംഭിച്ചു,' അദ്ദേഹം പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.