You are Here : Home / USA News

ഫ്രണ്ട്സ് ഓഫ് ഡാലസ് 20–20 ക്രിക്കറ്റ് മത്സരം ആരംഭിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 28, 2019 01:09 hrs UTC

ഡാലസ്∙ ഡാലസ് ഫോർട്ട്‍വർത്തിലെ ഏഴു ക്രിക്കറ്റ് ടീമുകൾ പങ്കെടുത്ത ഫ്രണ്ട്സ് ഓഫ് ഡാലസ് 20–20 ക്രിക്കറ്റ് പ്രഥമ മത്സരത്തിൽ റാപ്ച്യേഴ്സ് (RAPTARS) ക്ലബ്ബിനെ 56 റൺസിനു പരാജയപ്പെടുത്തി സ്പാർക്സ് ടീം മിന്നുന്ന വിജയം കരസ്ഥമാക്കി. 
 
സെപ്റ്റംബർ 22–ന് ഗാർലന്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്പാർക്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടു ത്തു. രണ്ടാമതു ബാറ്റിങ്ങിനിറങ്ങിയ റാപ്ച്ചേഴ്സിന് നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 
 
പ്രഥമ മത്സരത്തിൽ 40 പന്തിൽ 54 റൺസെടുത്ത ജോർജ് മാത്യു മാൻഓഫ്ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. മാൻ ഓഫ് ദി മാച്ചിനുള്ള ട്രോഫി സ്പോൺസർ ജസ്റ്റിൻ വർഗീസ് സമ്മാനിച്ചു. ഉദ്ഘാടന മത്സരത്തിന് ദൃക്സാക്ഷികളാകാൻ ഗാർലന്റ്  ഒബേനിയൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് എത്തിച്ചേർന്നത്. 
 
രണ്ടാമതു മത്സരം സെപ്റ്റംബർ 29 ഞായറാഴ്ച നടക്കും. മത്സരം കാണുന്നതിന് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു. 
 
കൂടുതൽ വിവരങ്ങൾക്ക് 
 
ബിന വർഗീസ് – 404 803 7378
 
ബിനോയ് സാമുവേൽ – 972 333 7712

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.