You are Here : Home / USA News

ജോസ് ടോമിനു വിജയാശംസകൾ: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക

Text Size  

Story Dated: Monday, September 23, 2019 03:15 hrs UTC

 
(പി. സി. മാത്യു)
 
ചിക്കാഗോ: യു. ഡി. എഫ് സ്ഥാനാർഥി ജോസ് ടോമിന് പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ വിജയാശംസകൾ നേർന്നു കൊണ്ട് നാഷണൽ ടെലി കോണ്ഫറന്സു യോഗം നടത്തി.  യോഗത്തിൽ മുഖ്യാതിഥിയായി തോമസ് ചാഴിക്കാടൻ എംപി പങ്കെടുത്തു.  ഒപ്പം കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാന കൾചറൽ ഫോറം പ്രസിഡന്റ് ശ്രീ വര്ഗീസ് പേരയിലും പങ്കെടുത്തു. യു. ഡി. എഫിന് വേണ്ടി ഫ്രാൻസിസ് കിഴക്കേകുറ്റ് പങ്കെടുത്തു.
 
നാഷണൽ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര, നാഷണൽ വർക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു, നാഷണൽ കോഓർഡിനേറ്റർ
മാത്തുക്കുട്ടി ആലുംപറമ്പിൽ, നാഷണൽ സെക്രട്ടറിമാരായ സണ്ണി കാരിക്കൽ, തോമസ് എബ്രഹാം, സജി പുതൃക്കയ്യിൽ,നാഷണൽ വൈസ് പ്രസിഡന്റ് ബാബു പടവത്തിൽ,  ഡാളസ് ചാപ്റ്റർ പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, , ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ് മുതലായവർ പങ്കെടുത്തു പ്രസംഗിച്ചു. 
പാലായിലെ സ്ഥിതി വിവരങ്ങൾ തോമസ് ചാഴിക്കാടനും വര്ഗീസ് പേരയിലും വിശദമായി പ്രവാസി നേതാക്കളെ ധരിപ്പിച്ചു.  കോൺഗ്രസ് നേതാക്കളുടെ ശക്തമായ ഇടപെലുകളും പ്രവർത്തനങ്ങളൂം യു. ഡി. എഫിനെ മുൻ നിരയിലേക്ക് കൊണ്ടുവന്നതായും വമ്പിച്ച ഭൂരിപക്ഷത്തോടെ ജോസ് ടോം ജയിക്കുമെന്നും യോഗം വിലയിരുത്തി.  ജനങളുടെ ഇടയിൽ പ്രവർത്തിച്ചു തന്റെ ലീഡർഷിപ് തെളിയിച്ച സ്ഥാനാർഥി ആണ് ജോസ് ടോമെന്നും പാലായിലെ ജനങ്ങൾ അദ്ദേഹത്തെ ഒരിക്കലും കൈവിടുകയില്ലെന്നും ഒരിക്കൽ  തന്റെ സഹപ്രവർത്തകൻ കൂടി ആയിരുന്നു ജോസ് ടോമെന്നും ജെയ്‌ബു കുളങ്ങര പറഞ്ഞു.
 
ജോസ് കെ. മാണിയുടെ 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.