You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് ബോധവത്കരണ സെമിനാർ നടത്തുന്നു

Text Size  

Story Dated: Friday, August 09, 2019 03:34 hrs UTC

ചിക്കാഗോ: "ഡിജിറ്റൽ കാലയളവിൽ ലക്ഷ്യത്തോടെയും വൈകാര്യതയോടയും മക്കൾ പരിപാലിക്കപ്പെടേണ്ടതെങ്ങനെ" (parenting with purpose and passion in a digital world) എന്ന വിഷയത്തിൽ  വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് മലയാളി മാതാ പിതാക്കൾക്ക് അവബോധം നൽകുന്ന സെമിനാർ സംഘടിപ്പിച്ചിരിക്കുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ തോമസ് ഇടിക്കുള, ലയോള യൂണിവേഴ്സിറ്റി അദ്ധ്യാപിക ആനി ലൂക്കോസ്, മുതലായ വിദ്യാഭ്യാസ വിചക്ഷണർ അടങ്ങിയ സംഘമാണ് പ്രസ്തുത സെമിനാറിന് നേതൃത്വം കൊടുക്കുക. ഓഗസ്ററ്  പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണിയോടെ മാർ തോമാ ശ്ലീഹ സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി.
 
പുതിയ യുഗത്തിൽ സ്മാർട്ട് ഫോണുകളുടെയും സോഷ്യൽ മീഡിയകളുടെയും അതി പ്രസരം  കുട്ടികളെ അമിതമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വഴിതെറ്റിപോകാതെ കുട്ടികളെ പരിപാലിക്കുവാൻ മാതാ പിതാക്കൾ പാട് പെടുന്ന കാലയളവാണിതെന്നും ഈ സെമിനാറുകൊണ്ട് പങ്കെടുക്കുന്നവർക്ക് ശരിയായ മാർഗ നിർദേശം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായും പ്രൊവിൻസ് ചെയർമാൻ മാത്യൂസ് എബ്രഹാം, വൈസ് ചെയർമാൻ സാബി കോലേത്, പ്രസിഡന്റ് ലിൻസൺ കൈതമല, സെക്രട്ടറി ഷിനു രാജപ്പൻ, ട്രഷർ അഭിലാഷ് നെല്ലാമറ്റം, ബിസിനസ് ഫോറം പ്രെസിഡെന്റ് മാത്തുക്കുട്ടി ആലുംപറമ്പിൽ, വൈസ് ചെയർ ബീന ജോർജ്  എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ചിക്കാഗോയിലെ മലയാളി മാതാ പിതാക്കളെ പരിപടിയിലേക്കു സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
 
ചിക്കാഗോ പ്രൊവിൻസിന്റ പ്രവർത്തനങ്ങൾക്കു അമേരിക്ക റീജിയൻ നേതാക്കളായ, പി. സി. മാത്യു, ജെയിംസ്, കൂടൽ, സുധിർ നമ്പ്യാർ, ഫിലിപ് മാരേട്ട്, കോശി ഉമ്മൻ,എൽദോ പീറ്റർ, ചാക്കോ കോയിക്കലേത്, മുതലായവർ ആശംസകൾ നേർന്നു. തായ്‌ലൻഡിൽ നടക്കുന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ പെങ്കെടുക്കുന്ന ഗ്ലോബൽ നേതാക്കളായ, ഡോക്ടർ എ. വി. അനൂപ്, ജോണി കുരുവിള, സി. യു. മത്തായി, ടി. പി. വിജയൻ മുതലായവരും പരിപാടികൾക്ക് ആശംസകൾ നേർന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.