You are Here : Home / USA News

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .

Text Size  

Story Dated: Wednesday, August 07, 2019 03:58 hrs UTC

ശ്രീകുമാർ ഉണ്ണിത്താൻ 

ന്യൂ യോർക്ക് : മുന്‍വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ (67) നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി. വൃക്കരോഗത്തേത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന അവർ  ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ആണ്  അന്ത്യം. 
 
2014-ൽ മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് നേരത്തെ വാജ്പേയി സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ടു .     2009-14 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചു .  സുപ്രീം കോടതി അഭിഭാഷകയായിരിക്കവെയാണ് രാഷ്ട്രീയത്തിലെത്തി സുഷമാ സ്വരാജ് ദേവിലാലിന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാറിൽ 25-ാംവയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി. 27-ാം വയസ്സിൽ ജനതാപാർട്ടി പ്രസിഡന്റ്. 90-ൽ രാജ്യസഭാംഗമായി.  ഏഴു തവണ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഒരു വിദേശ മന്ത്രി എങ്ങനെ ആയിരിക്കണം എന്ന്  തെളിയിച്ചു കൊടുത്തു. രാഷ്ട്രീയ കക്ഷി ഭേദമന്യേ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയാ അവർ വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തോടെ ജനത്തെ സേവിച്ചു.  ജനങ്ങൾ ആ  സ്‌നേഹവും കരുതലും നെഞ്ചിലേറ്റുകയും  ചെയ്തു .  2019 ലെ  ഇലക്ഷനിൽ  ആരോഗ്യപരമായ കാരണങ്ങളാൽ  സ്വയം പിന്മാറിയപ്പോൾ ഏറ്റവും കൂടുതൽ  ഏറ്റവും നിരാശരായത്  പ്രവാസികളുമായ ഇന്ത്യക്കാർ  ആണ്.

 വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ ഏത്  പ്രശ്നങ്ങൾ നേരിട്ടപ്പോളും ഒരു  വിദേശകാര്യമന്ത്രിയെക്കാൾ ഉപരി  , ഒരു സഹോദരിയുടെയോ അല്ലങ്കിൽ ഒരു അമ്മയുടെ സ്ഥാനത്തു നിന്നാണവർ പ്രവാസികൾക്ക് വേണ്ടി പ്രവർത്തിച്ചത് .   സമൂഹമാധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെയും  അവർ ഏവർക്കും പ്രിയങ്കരി ആയി .  ട്വിറ്ററിലൂടെ വിദേശഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിനുപരിഹാരം കാണുകയും ചെയ്‌ത സുഷമയുടെ ശൈലി വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.

വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തോടെ വിദേശമന്ത്രിയായി പ്രവർത്തിച്ച സുഷമാ സ്വരാജിന്റെ വിയോഗം പ്രവാസി സമൂഹത്തിനു തീരനഷ്‌ടമാണെന്നു ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു.

വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്നങ്ങൾ നേരിട്ടപ്പോൾ  യുക്തമായ ഇടപെടലുകളിലൂടെ ഏവർക്കും സ്വികാര്യമായ നടപിടികൾ സ്വികരിച്ചു പ്രവാസികളുടെ പ്രിയങ്കരിയായി തീർന്ന സുഷമാ സ്വരാജിന്റെ മരണം   ഏറെ ദുഃഖിപ്പിക്കുന്നു എന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളിൽനിന്ന് അകന്നുനിന്ന്  നിശ്ശബ്ദതയിലൂടെ  രാഷ്ട്രീയമായി പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച   സുഷമാ സ്വരാജിനെ പ്രവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ  മാമ്മൻ സി ജേക്കബ് അഭിപ്രയപെട്ടു.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയസെക്രട്ടറി ടോമി കോക്കാട്ട് , എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ സജിമോൻ ആന്റണി ,ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, നാഷണൽ കോർഡിനേറ്റർ പോൾ  കറുകപ്പള്ളിൽ,വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ  ,ഫൗണ്ടേഷൻ ചെയർമാൻ  എബ്രഹാം ഈപ്പൻ,ട്രസ്റ്റീ ബോർഡ്  സെക്രട്ടറി വിനോദ് കെയർക് , വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ   സുഷമാ സ്വരാജിന്റെ  നിര്യാണത്തിൽ  അഗാധ ദുഃഖം രേഖപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.