You are Here : Home / USA News

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ അറിവിലേക്ക്

Text Size  

Story Dated: Saturday, July 13, 2019 11:22 hrs UTC

രാജന്‍ വാഴപ്പള്ളില്‍
 
 
വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള വിവധ നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ പുറപ്പെടുവിച്ചു. ജൂലൈ 17 മുതല്‍ 20 വരെ പെന്‍സില്‍വേനിയയിലെ പെക്കോണോസ് കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുക. കോണ്‍ഫറന്‍സിന്റെ വിജയത്തിനു വേണ്ടി സംഘാടകര്‍ അറിയിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അറിയിച്ചു.
 
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം 'യേശുക്രിസ്തു ഇട്ടിരിയ്ക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല' കൊരിന്ത്യര്‍ 3:11. എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിയ്ക്കുന്നു. മുതിര്‍ന്നവര്‍ക്കായി ക്ലാസ്സുകള്‍ നയിയ്ക്കുന്നത് ഓര്‍ത്തഡോക്‌സ് തിയോളിയ്ക്കല്‍  ലക്ച്ചറല്‍ ഫാ.ഏബ്രഹാം തോമസാണ്. യുവജനങ്ങള്‍ക്കായി ക്ലാസ്സുകള്‍ നയിയ്ക്കുന്നത് സെന്റ് തിക്കോണ്‍ ഓര്‍ത്തഡോക്‌സ് തിയോളിയ്ക്കല്‍ ഡീനും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇവാന്‍ഞ്ചലൈസേഷന്‍ ഓഫ് ദി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ അമേരിയ്ക്കയുടെ ചെയറുമായ റവ.ഡോ.ജോണ്‍ ഈ പാര്‍ക്കര്‍ മൂന്നാമന്‍ ആണ്. കൂടാതെ നിരവധി സൂപ്പര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സഭയിലെ പ്രഗത്ഭരായ വൈദീകരാണ്.
 
കോണ്‍ഫറന്‍സിന് എത്തും മുമ്പേ രജിസ്‌ട്രേഷന്‍ കണ്‍ഫമേഷന്‍ ഉറപ്പാക്കണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കോണ്‍ഫറന്‍സില്‍ പ്രവേശനമില്ല.
റവ.ഫാ.സണ്ണി ജോസഫ്, ശോഭാ ജേക്കബ് എന്നിവര്‍ക്കാണ് രജിസ്‌ട്രേഷന്റെ ചുമതല. ഇവരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ ചുമതല ഇവരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ കാര്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോണിലോ, ഈമെയില്‍ വഴിയോ രജിസ്‌ട്രേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. അനി നൈനാന്‍, ്അനു പീറ്റര്‍, ഷീലാ ജോസഫ് എന്നിവര്‍ക്കാണ് എന്റര്‍ടെയിന്‍മെന്റ് പരിപാടികളുടെ ചുമതല. പരിപാടികളില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി ഇവരുമായി ബന്ധപ്പെടണം.
 
വിശുദ്ധ ബൈബിള്‍, കുര്‍ബ്ബാന ക്രമം എന്നിവ കോണ്‍ഫറന്‍സിന് എത്തുന്നവര്‍ സ്വന്തം നിലയില്‍ കരുതുന്നത് നന്നായിരിക്കും. സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ അതിനുവേണ്ടതായ സാമഗ്രികള്‍, വസ്ത്രങ്ങള്‍ കൊണ്ടുവരണമെന്ന് കമ്മിറി അറിയിച്ചു. ഘോഷയാത്ര, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയ്ക്കുവേണ്ടി ഓരോ ഏരിയായില്‍ നിന്നുള്ളവര്‍ അതാത് ഏരിയായുടെ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കണം.
 
ജൂലൈ 17-ന് 10 മണി മുതല്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തുറക്കും. രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ കത്ത് ഇവിടെ ഈ അവസരത്തില്‍ കാണിയ്ക്കണം. ഇവിടെ നിന്നും ചെക്ക് ഇന് പാക്കറ്റ് ലഭിയ്ക്കും. റൂമിന്റെ കീം, നെയിം ബാഡ്്ജ് എ്‌നിവ പായ്ക്കറ്റില്‍ ലഭ്യമാണ്. മുറികള്‍ റെഡിയാകുന്നതനുസരിച്ച് മൊബൈല്‍ ഫോണ്‍ വഴി  നിങ്ങള്‍ക്ക് അറിയിപ്പുകള്‍  ലഭിയ്ക്കും അതനുസരിച്ച് മൂന്ന് മണി മുതല്‍ മുറികളിലേക്ക് പോകാവുന്നതാണ്. റിസോര്‍ട്ടിലെ കോമണ്‍പാര്‍ക്കിങ്ങ് ഏരിയായില്‍ നിന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ വാഹനം ഓരോരുത്തര്‍ക്കും അനുവദിച്ച മുറികളുടെ സമീപത്തേക്ക് പാര്‍ക്ക് ചെയ്ത് ലഗേജ് ഇറക്കാവുന്നതാണ്. അതിനുശേഷം കാറുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഇടതു വശത്ത് പാര്‍ക്ക് ചെയ്യുക.
കണ്‍വന്‍ഷന്‍ സെന്ററിന്റെ മുന്‍വശത്തായി ഒരു വലിയ ബാനര്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിയ്ക്കും.
 
രാവിലെ എത്തുന്നവര്‍ക്ക് വാട്ടര്‍തീം പാര്‍ക്കിലേക്കുള്ള ബാഡ്ജ് കൗണ്ടറില്‍ ലഭിയ്ക്കും. മുറികള്‍ ലഭ്യമാകുന്നതുവരെ നിങ്ങള്‍ക്ക് വാട്ടര്‍ തീം പാര്‍ക്കില്‍ സമയം ചിലവഴിയ്ക്കാവുന്നതാണ്.
 
ബുധനാഴ്ച ഡിന്നര്‍ അഞ്ചിനു തുടങ്ങി ആറിന് അവസാനിയ്ക്കും. ലോബിയില്‍ നിന്നും വൈകീട്ട് 6 മണിയ്ക്ക് ഘോഷയാത്ര ആരംഭിയ്ക്കും. ഇത് വര്‍ണ്ണാഭവും, നിറപ്പകിട്ടാര്‍ന്നതുമായ വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കണം.
 
കൂടുതല്‍വിവരങ്ങള്‍ക്ക്
കോ-ഓര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ്- ഫോണ്‍-718-608-5583
ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍- ഫോണ്‍ - 201-321-0045,
ട്രഷറാര്‍: മാത്യു വര്‍ഗീസ്, ഫോണ്‍-631-891-8184
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.